ഇരുപതാം നൂറ്റാണ്ടിൽ ഭാരതത്തിൽ ഏറെ ആദരിക്കപ്പെട്ട പണ്ഡിതരിൽ ഒരാളായിരുന്നു ഡോ. എസ്. രാധാകൃഷ്ണൻ. ഇന്ത്യൻ തത്വചിന്തയിലേക്ക് ആഗോള ശ്രദ്ധ ആകർഷിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തമായുമായിരുന്നു അദ്ദേഹം. മദ്രാസ് പ്രസിഡൻസി കോളേജ്, മൈസൂർ സർവകലാശാല, കൊൽക്കത്ത സർവകലാശാല, ഓക്സ്ഫോർഡ് സർവകലാശാല, ചിക്കാഗോ സർവകലാശാല എന്നിവിടങ്ങളിൽ അദ്ദേഹം അധ്യാപകനായും റിസർച്ച് ഗൈഡായും ജോലി ചെയ്തിട്ടുണ്ട്.
'മരയ്ക്കാർ: അറബിക്കടലിന്‍റെ സിംഹം' ഇന്ത്യൻ നേവിയ്ക്ക് സമർപ്പിക്കുന്നു: മോഹൻലാൽ
ഹിന്ദുമതത്തിനെതിരായ പാശ്ചാത്യവിമർശനത്തെ അദ്വൈതവേദാന്തത്തിലൂന്നിയുന്ന തത്വചിന്തയിലൂടെ പ്രതിരോധിക്കാൻ ഡോ. എസ് രാധാകൃഷ്ണൻ ശ്രമിച്ചു. അങ്ങനെ സമകാലീന ഹിന്ദു സ്വത്വം രൂപപ്പെടുന്നതിന് അദ്ദേഹം പ്രധാന സംഭാവന നൽകി. ഇന്ത്യയിലെ കൌമാരക്കാർക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയായ ഹെൽപ്പേജ് ഇന്ത്യയുടെ സ്ഥാപകരിൽ ഒരാളായിരുന്നു അദ്ദേഹം. ഇന്ത്യയുടെ രാഷ്ട്രീയ നേതൃനിരയിൽ അപൂർവ്വമായി കണ്ടുവരുന്ന ചിന്തകരുടെ ഗണത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ഭാരതീയ-പാശ്ചാത്യ ദർശനങ്ങളെപ്പറ്റി രാധാകൃഷ്ണനെഴുതിയ ഗ്രന്ഥങ്ങൾതന്നെ അദ്ദേഹത്തിന്റെ ആഴമേറിയ പാണ്ഡിത്യത്തിന് നിദർശനമാണ്.
advertisement
1962 മുതലാണ് അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി ആചരിക്കാൻ തുടങ്ങിയത്.