'മരയ്ക്കാർ: അറബിക്കടലിന്‍റെ സിംഹം' ഇന്ത്യൻ നേവിയ്ക്ക് സമർപ്പിക്കുന്നു: മോഹൻലാൽ
മലയാള സിനിമയിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയാണ് ചിത്രം ഒരുക്കുന്നതെന്നും മോഹൻലാൽ വ്യക്തമാക്കി
News18 Malayalam | September 4, 2019, 3:03 PM IST
1/ 3
ചരിത്രകഥ പറയുന്ന സിനിമകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. പഴശിരാജ പോലെയുള്ള സിനിമകൾ ഉദാഹരണമാണ്. ഏറ്റവുമൊടുവിൽ പ്രിയദർശന്‍റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന 'മരയ്ക്കാർ: അറബിക്കടലിന്‍റെ സിംഹം' ആണ് ഈ ഗണത്തിലുള്ളത്. ചിത്രത്തിൽ കുഞ്ഞാലി മരയ്ക്കാരാണ് മോഹൻലാൽ വേഷമിടുന്നത്. ഈ വർഷം ഡിസംബറിൽ തിയറ്ററിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന സിനിമ ഏറെ പ്രതീക്ഷയോടെയാണ് മോഹൻലാൽ നോക്കിക്കാണുന്നത്.
2/ 3
മലയാള സിനിമയ്ക്ക് അഭിമാനകരമായ ചിത്രമായിരിക്കും 'മരയ്ക്കാർ: അറബിക്കടലിന്‍റെ സിംഹം' എന്ന് മോഹൻലാൽ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഇന്ത്യയിലെ തന്നെ ആദ്യ നേവൽ കമാൻഡറായി അറിയപ്പെടുന്ന കുഞ്ഞാലിമരയ്ക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. ഈ ചിത്രം ഇന്ത്യൻ നേവിക്ക് സമർപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
3/ 3
മലയാള സിനിമയിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയാണ് ചിത്രം ഒരുക്കുന്നതെന്നും മോഹൻലാൽ വ്യക്തമാക്കി. മണിചിത്രത്താഴ്, വാനപ്രസ്ഥം, ഇരുവർ, ലൂസിഫർ എന്നിവയിലേത് പോലെ തനിക്ക് ഏറെ പ്രതീക്ഷ നൽകുന്ന കഥാപാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.