ഈ വര്‍ഷം തുടക്കത്തിൽ രാജ്യ തലസ്ഥാനമായ ഡൽഹിയിലും മദ്യ ഉപഭോഗത്തിനുള്ള പ്രായപരിധി 21 ആയി കുറച്ചിരുന്നു. മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം പഞ്ചാബിലും ചണ്ഡീഗഡിലും 25 വയസ്സും ഹിമാചല്‍ പ്രദേശില്‍ 18 വയസ്സുമാണ്.
"2021-22 ലെ എക്സൈസ് നയം രൂപീകരിക്കുന്ന സമയത്ത്, മദ്യം വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും മറ്റ് പല സംസ്ഥാനങ്ങളും നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ പ്രായപരിധി അടിസ്ഥാനമാക്കി സംസ്ഥാനത്തും പ്രായപരിധി 25 വയസ്സില്‍ നിന്ന് 21 വയസ്സായി കുറയ്ക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു", സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
advertisement
"കൂടാതെ, മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ എക്‌സൈസ് നിയമത്തിൽ ഉള്‍പ്പെടുത്തിയപ്പോള്‍ ഉണ്ടായിരുന്ന സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ക്ക് ഇപ്പോൾ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ കൂടുതല്‍ ആളുകളും വിദ്യാസമ്പന്നരാണ്, മദ്യപാനത്തെ സംബന്ധിച്ച് യുക്തിസഹമായ തീരുമാനങ്ങള്‍ എടുക്കാന്‍ അവര്‍ക്ക് കഴിയും", സർക്കാർ കൂട്ടിച്ചേർത്തു.
ഹരിയാന മാനേജ്മെന്റ് ഓഫ് സിവിക് എമിനിറ്റീസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡിഫിസിയന്റ് ഏരിയാസ് ഔട്ട്‌സൈഡ് മുനിസിപ്പല്‍ ഏരിയ (പ്രത്യേക വ്യവസ്ഥകള്‍) ബില്‍ 2021, ഹരിയാന ഷെഡ്യൂള്‍ഡ് റോഡ്‌സ് ആന്‍ഡ് കണ്‍ട്രോള്‍ഡ് ഏരിയാസ് റെസ്ട്രിക്ഷന്‍ ഓഫ് അണ്‍റെഗുലേറ്റഡ് ഡെവലപ്‌മെന്റ് (ഭേദഗതിയും മൂല്യനിര്‍ണ്ണയവും) ബില്‍ 2021, പഞ്ച്കുല മെട്രോപൊളിറ്റന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (ഭേദഗതി) ബില്‍ 2021, ഹരിയാന അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ്‌സ് (ഭേദഗതി) ബില്‍ 2021, ഹരിയാന അപ്രോപ്രിയേഷന്‍ (നമ്പര്‍ 4) ബില്‍ 2021 എന്നിവയാണ് നിയമസഭാ പാസാക്കിയ മറ്റ് അഞ്ച് ബില്ലുകള്‍.
ഈ വര്‍ഷം തുടക്കത്തിൽ, മദ്യം ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 25 ല്‍ നിന്ന് 21 ആയി കുറയ്ക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മദ്യപാനത്തിനുള്ള നിയമപരമായ കുറഞ്ഞ പ്രായം പ്രായം 21 ആക്കണമെന്ന് സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തതിന് പിന്നാലെയായിരുന്നു തീരുമാനം. ''ഡല്‍ഹിയില്‍ മദ്യപിക്കുന്നതിനുള്ള നിയമപരമായ പ്രായം ഇനി 21 ആയിരിക്കും. ഡല്‍ഹിയില്‍ ഇനി സര്‍ക്കാര്‍ മദ്യശാലകള്‍ ഉണ്ടാകില്ല. പുതിയ മദ്യശാലകളും ദേശീയ തലസ്ഥാനത്ത് തുറക്കില്ല'', ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മാര്‍ച്ച് 22 ന് പ്രഖ്യാപിച്ചു.
Summary: Haryana brings down the minimum legal age for alcohol consumption to 21. Towards this, it has made amendments to the excise law. The minimum age in Punjab and Chandigarh is 25 years