TRENDING:

തെരഞ്ഞെടുപ്പ് വരുന്നു; കുറഞ്ഞ വിലയ്ക്ക് ഭക്ഷണവുമായി മമത ബാനര്‍ജിയും

Last Updated:

അഞ്ച് രൂപ നിരക്കിലെ ഊണാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബീഹാറിൽ നിന്ന് ഇപ്പോൾ തെരഞ്ഞെടുപ്പിന്റെ കാറ്റ് ബംഗാളിലേയ്ക്കെത്തി, എല്ലാ കണ്ണുകളും മമത ബാനർജിയിലേയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയിലേയ്ക്കും തിരിഞ്ഞിരിക്കുകയാണ്. ഈ വർഷത്തെ ഏറ്റവും വലിയ രാഷ്ട്രീയ ചോദ്യങ്ങളിൽ ഒന്നാണ് ബംഗാളിൽ ആര് കിരീടം ചൂടും എന്നത്. ആര് അധികാരം പിടിച്ചെടുക്കും? തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികൾ വാഗ്ദാനങ്ങളുടെ കെട്ടുകൾ അഴിക്കാൻ തുടങ്ങി. കുറഞ്ഞ നിരക്കിൽ ഭക്ഷണം വിതരണം ചെയ്യുകയാണ് ഇത്തവണ മമത ബാനർജിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. 'മാൻ സ്കീം' എന്ന പദ്ധതി ഇതിനായി ബംഗാളിൽ ആരംഭിച്ച് കഴിഞ്ഞു.
advertisement

കൊൽക്കത്തയിലാണ് 16 കോമൺ കിച്ചൺ ഉള്ള പദ്ധതി ആരംഭിച്ചിരിക്കുന്നത്. അഞ്ച് രൂപ നിരക്കിൽ ഊണ് ആണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. ചോറ്, പയർ, പച്ചക്കറി, മുട്ട എന്നിവ അടങ്ങുന്ന ഊണിനാണ് അഞ്ച് രൂപ നിരക്ക്. പദ്ധതി മറ്റ് നഗരങ്ങളിലേയ്ക്കും സാവധാനം വ്യാപിപ്പിക്കാനാണ് തീരുമാനം.

ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതി മുൻ മുഖ്യമന്ത്രി ജയലളിത തമിഴ്‌നാട്ടിൽ പ്രഖ്യാപിക്കുകയും ‘അമ്മ കിച്ചൺ’ എന്ന പേരിൽ ആരംഭിക്കുകയും ചെയ്തിരുന്നു. 2017 ൽ യുപി തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഒരുമിച്ച് തിരഞ്ഞെടുപ്പിൽ പോരാടിയിരുന്നു. ഈ സഖ്യം തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ യുപിയിൽ അമ്മ കിച്ചൻ പോലെ ‘സമാജ്‌വാദി കിച്ചൻ’ ആരംഭിക്കുമെന്ന് അന്നത്തെ മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രഖ്യാപിച്ചിരുന്നു.

advertisement

ലോക്ക്ഡൌൺ സമയത്ത് നിരവധി സംസ്ഥാനങ്ങളിൽ കമ്മ്യൂണിറ്റി കിച്ചൻ പ്രധാന പങ്ക് വഹിച്ചിരുന്നു. രാജ്യത്തെ കോടിക്കണക്കിന് ആളുകൾക്ക് കമ്മ്യൂണിറ്റി അടുക്കളയിലൂടെ സൌജന്യമായി ഭക്ഷണം നൽകിയിരുന്നു. ഇന്ന് പല സംസ്ഥാന സർക്കാരുകളും ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ഇത്തരം പദ്ധതികളുടെ പ്രധാന ലക്ഷ്യം പാവപ്പെട്ടവർക്ക് കുറഞ്ഞ നിരക്കിൽ പൂർണ്ണ പോഷണത്തോടെ ഭക്ഷണം നൽകുക എന്നതാണ്.

ഏതാണ്ട് 100 വർഷങ്ങൾക്ക് മുമ്പ് കമ്മ്യൂണിറ്റി അടുക്കള എന്ന ആശയം മുന്നോട്ട് വച്ച ആദ്യത്തെ വ്യക്തി മഹാത്മാ ഗാന്ധിയായിരുന്നു. ഭക്ഷണം പാചകം ചെയ്യുന്നത് നമ്മുടെ വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും മഹാത്മാഗാന്ധി പറയാറുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ആദ്യമായി ശാന്തി നികേതൻ സന്ദർശിച്ചപ്പോൾ പഠനത്തിനുപുറമെ വിദ്യാർത്ഥികൾ അവരുടെ സ്വന്തം ജോലികൾ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് 1915 മാർച്ച് 10 ന് രബീന്ദ്ര നാഥ ടാഗോറിന്റെ സമ്മതത്തോടെ മഹാത്മാഗാന്ധി ശാന്തി നികേതനിൽ ഒരു സ്വയം സഹായ പ്രസ്ഥാനം ആരംഭിച്ചു. ഇതിന് കീഴിൽ ഒരു കമ്മ്യൂണിറ്റി അടുക്കളയും ആരംഭിച്ചു, അതിൽ എല്ലാ വിദ്യാർത്ഥികളും ബാച്ചുകളായി തിരിഞ്ഞ് പാചകം ചെയ്തിരുന്നു.

advertisement

ജയലളിതയുടെ അമ്മ കാന്റീൻ

തമിഴ്‌നാട് സർക്കാരാണ് 2013 ഫെബ്രുവരി 19 ന് അമ്മ ഉനവകം എന്ന പദ്ധതി ആരംഭിച്ചത്. അമ്മ കാന്റീൻ എന്നും ഈ പദ്ധതി അറിയപ്പെട്ടിരുന്നു. ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ മുനിസിപ്പൽ കോർപ്പറേഷനുകൾ ജനങ്ങൾക്ക് സബ്‌സിഡി നിരക്കിൽ ഭക്ഷണം നൽകും. ഈ കാന്റീനിൽ ഒരാൾക്ക് ഒരു രൂപ നിരക്കിൽ ഇഡ്ഡലിയും 5 രൂപ നിരക്കിൽ ചോറും സാമ്പാറും 3 രൂപ നിരക്കിൽ ചോറും തൈരും ലഭിക്കും. തമിഴ്‌നാടിനുശേഷം മറ്റു പല സംസ്ഥാനങ്ങളും സമാനമായ പദ്ധതികൾ നടപ്പിലാക്കിയിരുന്നു. കർണാടക, തെലുങ്കാന, മഹാരാഷ്ട്ര, ഒഡീഷ എന്നിവിടങ്ങളിൽ സമാനമായ പദ്ധതികൾ നടപ്പിലാക്കിയിരുന്നു.

advertisement

കർണാടകയിലെ ഇന്ദിര കാന്റീൻ

കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നഗരത്തിലെ ദരിദ്രർക്ക് ഒരു ദിവസം മൂന്നുതവണ കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകാനായി ഇന്ദിര കാന്റീൻ ആരംഭിച്ചു. 2017 ഓഗസ്റ്റ് 16നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബെംഗളൂരുവിൽ ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്. പിന്നീട് മൈസൂരു, മംഗലാപുരം, ഷിമോഗ, ഹുബ്ലി, കൽബുർഗി എന്നിവിടങ്ങളിലും ഈ പദ്ധതി ആരംഭിച്ചു.

മഹാരാഷ്ട്രയിലെ ശിവഭോജൻ പദ്ധതി

2020 ജനുവരി 26 നാണ് മഹാരാഷ്ട്ര സർക്കാർ ശിവഭോജൻ പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം ആളുകൾക്ക് 10 രൂപയ്ക്ക് ഭക്ഷണം ലഭിക്കും. ലോക്ക്ഡൗൺ സമയത്ത്, ഈ ഭക്ഷണത്തിന്റെ വില 5 രൂപയായി കുറച്ചു.

advertisement

തെലങ്കാനയിലെ അന്നപൂർണ പദ്ധതി

2014 ൽ തെലങ്കാനയിൽ അന്നപൂർണ പദ്ധതി ആരംഭിച്ചു. ഈ പദ്ധതി പ്രകാരം ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ 5 രൂപയ്ക്ക് ഒരു പ്ലേറ്റ് ഭക്ഷണം ലഭിക്കും. അക്കാലത്ത് 8 സ്ഥലങ്ങളിലാണ് ഈ പദ്ധതി ആരംഭിച്ചത്, എന്നാൽ ഇപ്പോൾ സംസ്ഥാനത്ത് ഉടനീളം 150 കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 25,000 ആളുകൾക്ക് ഈ പദ്ധതിയിലൂടെ കുറഞ്ഞ നിരക്കിൽ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.

ആന്ധ്രാപ്രദേശിലെ എൻ‌ടി‌ആർ കാന്റീൻ ആന്ധ്രയിൽ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരുന്ന സമയത്താണ് എൻ‌ടി‌ആർ കാന്റീൻ ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം ആളുകൾക്ക് പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ നൽകിയിരുന്നു. എന്നാൽ 2019ൽ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സർക്കാർ ഈ പദ്ധതി അവസാനിപ്പിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Mamata Banerjee launches an affordable meal scheme for the residents in West Bengal prior to the upcoming Assembly polls. As many as 16 community kitchens are now open in the state capital to roll out the scheme. It aims to provide meals at a cost of just Rs 5.

മലയാളം വാർത്തകൾ/ വാർത്ത/India/
തെരഞ്ഞെടുപ്പ് വരുന്നു; കുറഞ്ഞ വിലയ്ക്ക് ഭക്ഷണവുമായി മമത ബാനര്‍ജിയും
Open in App
Home
Video
Impact Shorts
Web Stories