TRENDING:

'ഹിജാബ് നിരോധനം മാറ്റും'; കർണാടക നിയമസഭയിലേക്ക് വിജയിച്ച കനീസ് ഫാത്തിമ

Last Updated:

കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ച ഏക മുസ്ലിം വനിതാ സ്ഥാനാർത്ഥി കൂടിയാണ് കനീസ് ഫാത്തിമ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബംഗളൂരു: ബിജെപി സർക്കാർ കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ ഹിജാബ് നിരോധനം കോൺഗ്രസ് എടുത്തുമാറ്റുമെന്ന് നിയുക്ത എംഎൽഎ കനീസ് ഫാത്തിമ. കർണ്ണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിച്ച് വിജയിച്ചതിന് പിന്നാലെ ദേശീയ മാധ്യമമായ ‘സ്‌ക്രോളി’നോടായിരുന്നു ഇവരുടെ പ്രതികരണം. കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ച ഏക മുസ്ലിം വനിതാ സ്ഥാനാർത്ഥി കൂടിയാണ് കനീസ് ഫാത്തിമ. ‘ഉടൻ തന്നെ ഞങ്ങൾ ഹിജാബ് നിരോധനം എടുത്തുമാറ്റും. ഹിജാബിന്റെ പേരിൽ പുറത്താക്കപ്പെട്ട വിദ്യാർഥിനികളെ ക്ലാസ്‌മുറികളിലേക്ക് തിരിച്ചുകൊണ്ടുവരും. അവർക്ക് ഇനി പരീക്ഷയെഴുതാനാകും. രണ്ടു വിലപ്പെട്ട വർഷമാണ് അവർക്ക് നഷ്ടമായത്’ കനീസ് ഫാത്തിമ പറഞ്ഞു.
ചിത്രത്തിന് കടപ്പാട്: കനീസ് ഫാത്തിമ( ഫേസ്ബുക്ക്)
ചിത്രത്തിന് കടപ്പാട്: കനീസ് ഫാത്തിമ( ഫേസ്ബുക്ക്)
advertisement

ഉത്തര ഗുൽബർഗ മണ്ഡലത്തിൽനിന്നാണ് കനീസ ഫാത്തിമ നിയമസഭയിലേക്ക് എത്തുന്നത്. ബിജെപിയുടെ ചന്ദ്രകാന്ത് ബി. പാട്ടീലിനെ തോൽപ്പിച്ച് 2,712 വോട്ടിനായിരുന്നു കനീസയുടെ വിജയം. 2018ലും ഇതേ മണ്ഡലത്തിൽ ചന്ദ്രകാന്തിനെ തന്നെ പരാജയപ്പെടുത്തിയിരുന്നു അവർ. കഴിഞ്ഞ വര്‍ഷമാണു കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കി ബിജെപി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/India/
'ഹിജാബ് നിരോധനം മാറ്റും'; കർണാടക നിയമസഭയിലേക്ക് വിജയിച്ച കനീസ് ഫാത്തിമ
Open in App
Home
Video
Impact Shorts
Web Stories