സെപ്റ്റംബർ 8 ന് അന്താരാഷ്ട്ര സാക്ഷരതാ ദിനത്തിൽ, ഉല്ലാസ് (അണ്ടർസ്റ്റാന്ഡിംഗ് ഓഫ് ലൈഫ്ലോംഗ് ലേർണിംഗ് ഫോർ ഓൾ ഇൻ ദി സൊസൈറ്റി) പരിപാടിയുടെ ഭാഗമായി പ്രഖ്യാപനം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
"സ്വാതന്ത്ര്യസമയത്ത്, മുഴുവൻ രാജ്യവും നിരക്ഷരരാണെന്ന് അറിയപ്പെട്ടിരുന്നു, ഹിമാചലിന്റെ സാക്ഷരതാ നിരക്ക് വെറും 7 ശതമാനമായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് 78 വർഷങ്ങൾക്ക് ശേഷം, ഹിമാചൽ ഒരു സമ്പൂർണ്ണ സാക്ഷരതാ സംസ്ഥാനമായി മാറിയിരിക്കുന്നു," സുഖു തന്റെ പ്രസംഗത്തിൽ പറഞ്ഞു.
ത്രിപുര, മിസോറാം, ഗോവ, ഹിമാചൽ പ്രദേശ് എന്നിവയ്ക്ക് പുറമേ, ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ കേന്ദ്രഭരണ പ്രദേശമായി ലഡാക്ക് മാറി.
advertisement
മിസോറാം
2025 മെയ് 20-ന് മിസോറാം ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ സംസ്ഥാനമായി മാറി. 2023-24 ലെ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (PFLS) സർവേ ഡാറ്റ പ്രകാരം, മിസോറാമിന്റെ സാക്ഷരതാ നിരക്ക് 98.2 ശതമാനമാണ്. 2011 ലെ സെൻസസ് പ്രകാരം 91.33 ശതമാനം സാക്ഷരതാ നിരക്കുമായി മിസോറാം ഇന്ത്യയിൽ മൂന്നാം സ്ഥാനത്താണ്.
ഗോവ
ഉല്ലാസ് സംരംഭത്തിന് കീഴിൽ 100 ശതമാനം സാക്ഷരതാ നിരക്ക് കൈവരിച്ചുകൊണ്ട് ഔദ്യോഗികമായി പൂർണ്ണ സാക്ഷരത നേടിയ രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമായി ഗോവ മാറി. മുമ്പ് സംസ്ഥാനത്ത് 94 ശതമാനം സാക്ഷരതാ നിരക്ക് ഉണ്ടായിരുന്നുവെന്നും ഉല്ലസിന് കീഴിലുള്ള പരിശീലന പരിപാടികൾക്ക് ശേഷം ഇപ്പോൾ പൂർണ്ണ സാക്ഷരതയിലെത്തിയെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
ത്രിപുര
മിസോറാമിനും ഗോവയ്ക്കും ശേഷം സമ്പൂർണ്ണ സാക്ഷരത കൈവരിക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി ത്രിപുര മാറി, 95.6 ശതമാനം ആണ് ഇവിടുത്തെ സാക്ഷരതാ നിരക്ക്. 1961ൽ സംസ്ഥാനത്തിന്റെ സാക്ഷരതാ നിരക്ക് 20.24 ശതമാനം മാത്രമായിരുന്നു എന്നതിനാൽ ഇത് ശ്രദ്ധേയമായ നേട്ടമാണ്.
ലഡാക്ക്
97 ശതമാനം സാക്ഷരതാ നിരക്ക് കൈവരിച്ച ലഡാക്ക് സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യത്തെ കേന്ദ്രഭരണ പ്രദേശമായി മാറിയതായി ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ ബി.ഡി. മിശ്ര പ്രഖ്യാപിച്ചു.
ഇന്ത്യയിലെ സാക്ഷരതാ നിരക്ക്
2011-ൽ 74 ശതമാനമായിരുന്ന ഇന്ത്യയുടെ സാക്ഷരതാ നിരക്ക് 2023-24-ൽ 80.9 ശതമാനമായി ഉയർന്നതായി വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. "സാക്ഷരത ഓരോ പൗരനും ഒരു ജീവിത യാഥാർത്ഥ്യമാകുമ്പോഴാണ് യഥാർത്ഥ പുരോഗതി കൈവരിക്കുക," അദ്ദേഹം പറഞ്ഞു.

