കർണാടകയിലെ മറവന്തേ, കേരളത്തിലെ തലശ്ശേരി, ആലപ്പുഴ എന്നിവിടങ്ങളിൽ NH66 അറബിക്കടലിനരികേ പോകുന്നു. മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്നാട് എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ ഈ ദേശീയപാത നീളുന്നു. നാഷണൽ ഹൈവേ 66 (മുമ്പ് NH-17 എന്ന നമ്പറിൽ) വിവിധ സംസ്ഥാനങ്ങളിലെ നഗരങ്ങളെയും പട്ടണങ്ങളെയും പ്രധാന ഗ്രാമങ്ങളെയും ഇത് രീതിയിൽ ബന്ധിപ്പിക്കുന്നു.
ALSO READ: കർണാടക മണ്ണിടിച്ചിൽ; അർജുനെ കണ്ടെത്താനായില്ല; കനത്ത മഴയെ തുടർന്ന് തിരച്ചിൽ അവസാനിപ്പിച്ചു
ഈ പ്രദേശത്ത് ആദ്യമായല്ല മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. 15 വർഷങ്ങൾക്ക് മുമ്പ് കാർവാറിൽ സമാന രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ റിപ്പോർട്ട് പ്രകാരം 2009 ഓക്ടോബറിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 19 പേർ മരിക്കുകയും 5 വീട് തകരുകയും ചെയ്തു. മഴക്കാലമായാൽ ഈ പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടാകുന്നത് പതിവാണ്. 2024 ജൂലായ് 26നുണ്ടായ മണ്ണിടിച്ചിലിൽ 7 പേരാണ് മരണപ്പെട്ടത്. ദേശീയപാത 66-ലെ അശാസ്ത്രീയ റോഡ് നിർമ്മാണമാണ് മണ്ണിടിച്ചിലിന് കാരണമാകുന്നതെന്ന് സംഭവത്തിൽ കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ അഭിപ്രായപ്പെട്ടു.
advertisement
ഈ മൺസൂൺ കാലത്ത് മണ്ണിടിച്ചിലിനെ തുടർന്ന് 10 പേർ ഇതിനോടകം മരണപ്പെട്ടതായി ദി ഹിന്ദു റിപ്പോർട്ടും ചൂണ്ടിക്കാണിക്കുന്നു. 2022ൽ റവന്യൂ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കർണാടക ദുരന്ത നിവാരണ അതോറിറ്റി മണ്ണിടിച്ചിൽ പരിഹരിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതി. 85 പേജ് അടങ്ങിയ ഈ രേഖയിൽ, കർണാടകയിലെ ഉരുൾപൊട്ടൽ അപകടസാധ്യത, നിരീക്ഷണം, പ്രവചനം, മുന്നറിയിപ്പ്, ഉരുൾപൊട്ടൽ പ്രവർത്തന പദ്ധതിയുടെ ആവശ്യകത, പ്രതിരോധം, തയ്യാറെടുപ്പ് നടപടികൾ, മറ്റ് പ്രശ്നങ്ങൾ തുടങ്ങിയവയെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. കൂടാതെ ഇ പദ്ധതി നടപ്പിലാക്കാനായി എത്രത്തോളം ധനം സമാഹരിക്കേണ്ടതായി വരും അതിന് ആവശ്യമായ മറ്റ് തയ്യാറെടുപ്പുകളെക്കുറിച്ചും അതിൽ പ്രതിപാദിച്ചിട്ടുണ്ട്.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(ജിഎസ്ഐ)യും കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിവാരണ സമിതി(കെഎസ്എൻഎംഡിസി)യും നൽകിയ ഡാറ്റകളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ രേഖ തയ്യാറാക്കിയിരിക്കുന്നത്. കർണാടകയിലെ 29 താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന 29,350.3 ചതുരശ്ര കിലോമീറ്ററിൽ കൂടുതലുള്ള ഭൂവിസ്തൃതിയുടെ 15.30 ശതമാനത്തെയെങ്കിലും മണ്ണിടിച്ചിൽ ബാധിക്കുന്നതായാണ് രേഖകളിൽ നിന്ന് വ്യക്തമാകുന്നതെന്നും ദി ഹിന്ദു പറയുന്നു.
2009- 2021 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഉത്തര കന്നഡയിലാണ് ഏറ്റവും കൂടുതൽ ഉരുൾപൊട്ടലുണ്ടായതെന്ന് മറ്റൊരു പഠനത്തിൽ പറയുന്നതായും ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ കാലയാളവിൽ 439 ഉരുൾ പൊട്ടലാണ് ഉണ്ടായത്. തുടർന്ന് ശിവമോഗ (356), ചിക്കമംഗളൂരു (193), ഉഡുപ്പി (99), ദക്ഷിണ കന്നഡ (88), കുടക് (79) ), ഹാസൻ(18) എന്നിവിടങ്ങളിൽ ഉരുൾ പൊട്ടലുണ്ടായി. ഈ മണ്ണിടിച്ചിലുകൾ ജീവഹാനിക്കും വലിയ തരത്തിലുള്ള സാമ്പത്തിക നഷ്ടങ്ങൾക്കും കാരണമായി. 2011ലെ സെൻസസ് പ്രകാരം അങ്കോള താലൂക്കിലെ ആകെ ജനസംഖ്യ 101,549 ആണ്.
