TRENDING:

കർഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ച് അമിത് ഷാ; റോഡുകളിൽ പ്രതിഷേധിക്കരുതെന്നും അഭ്യർഥന

Last Updated:

റോഡുകൾ തടസ്സപ്പെടുത്തിയുള്ള പ്രതിഷേധം അവസാനിപ്പിക്കണമെന്നും കേന്ദ്രമന്ത്രി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: കര്‍ഷകരുമായി കേന്ദ്രം ചർച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്ര സര്‍ക്കാരിന്‍റെ കാർഷിക നിയമത്തിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കര്‍ഷകർ രാജ്യതലസ്ഥാനത്ത് പ്രതിഷേധവുമായി ഒത്തുച്ചേര്‍ന്നിരിക്കുകയാണ്. പ്രതിഷേധം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിലാണ് ഇവരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് അമിത് ഷാ അറിയിച്ചിരിക്കുന്നത്. ഡിസംബർ മൂന്നിന് മുമ്പ് തന്നെ ചർച്ച സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
advertisement

Also Read-'ലൗ ജിഹാദ്' നിയന്ത്രിക്കാൻ നിയമം കൊണ്ടു വരണം; തൃപുരയിലും ആവശ്യം ശക്തമാകുന്നു

അതേസമയം തന്നെ റോഡുകൾ തടസ്സപ്പെടുത്തിയുള്ള പ്രതിഷേധം അവസാനിപ്പിക്കണമെന്നും കേന്ദ്രമന്ത്രി കർഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 'നിങ്ങളോട് സംസാരിക്കാനും ചർച്ചകൾ നടത്താനും ഞങ്ങൾ തയ്യാറാണ്. നിങ്ങള്‍ക്ക് പ്രതിഷേധിക്കാൻ ഡൽഹി സർക്കാർ നേരത്തെ തന്നെ സ്ഥലം നൽകിയിട്ടുണ്ട്. നിങ്ങൾക്ക് ശൗചാലയങ്ങൾ, ആംബുലൻസ്, ജലവിതരണം അടക്കമുള്ള സൗകര്യങ്ങൾ അവിടെ ലഭ്യമാക്കും. റോഡ് തടസ്സപ്പെടുത്തിയുള്ള പ്രതിഷേധം അവസാനിപ്പിച്ച് നിങ്ങൾക്കനുവദിച്ച ഇടത്തെത്തി പ്രതിഷേധിക്കണമെന്ന് ഞാൻ അഭ്യർഥിക്കുകയാണ്' എന്നാണ് ഷായുടെ വാക്കുകൾ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

advertisement

Also Read-കർഷകപ്രക്ഷോഭത്തിന് പിന്നിൽ രാഷ്ട്രീയ പാർട്ടികള്‍; ഖാലിസ്ഥാനി ബന്ധമെന്നും ആരോപിച്ച് ഹരിയാന മുഖ്യമന്ത്രി

കേന്ദ്രത്തിന്‍റെ പുതിയ കാർഷികനിയമത്തിനെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹിയിൽ ഒത്തുചേർന്ന് പ്രക്ഷോഭം നടത്തുകയാണ്. കർഷകർക്ക് ആദ്യം രാജ്യതലസ്ഥാനത്ത് പ്രവേശനം വിലക്കിയ ഡൽഹി പൊലീസ്, നിയന്ത്രണങ്ങളെല്ലാം മറികടന്ന് കൂടുതൽ കർഷകർ സംസ്ഥാന അതിർത്തിയിലേക്ക് എത്തിയതോടെ നിലപാട് മാറ്റി. ഇവർക്ക് വടക്കൻ ഡൽഹിയിലെ നിരാങ്കരി ഗ്രൗണ്ടില്‍ പ്രതിഷേധിക്കാന്‍ അനുവാദം നൽകുകയും ചെയ്തു.പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാൻ, തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി നൂറുകണക്കിന് കർഷകരാണ് പ്രതിഷേധ മൈതാനിയിൽ ഒത്തുകൂടിയിരിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നാൽ കര്‍ഷകരുടെ ധാരാളം സംഘങ്ങൾ ഇപ്പോഴും ഹരിയാന-ഡൽഹി അതിർത്തി മേഖലയിലെ റോഡുകളിൽ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ അഭ്യർഥന.

മലയാളം വാർത്തകൾ/ വാർത്ത/India/
കർഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ച് അമിത് ഷാ; റോഡുകളിൽ പ്രതിഷേധിക്കരുതെന്നും അഭ്യർഥന
Open in App
Home
Video
Impact Shorts
Web Stories