TRENDING:

ബിജെപിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത് 'അജിത് ജോഗി'

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തെരഞ്ഞെടുപ്പ് രാഷ്ട്രീയമെന്നത് ശുദ്ധമായ ഗണിതം പോലെയായിരുന്നെങ്കില്‍ ഛത്തീസ്ഗഡില്‍ രമണ്‍സിംഗിന്റെ നേതൃത്വത്തില്‍ ബി.ജെ.പി വന്‍വിജയം നേടിയേനെ. പക്ഷെ രാഷ്ട്രീയം സംഖ്യകളില്‍ അധിഷ്ടിതമാണെങ്കിലും രസതന്ത്രം പോലെ സങ്കീര്‍ണമാണെന്ന് അടിവരയിടുന്നതാണ് ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പ് ഫലം.
advertisement

അജിത് ജോഗിയും മായാവതിയും ചേര്‍ന്ന് മൂന്നാം മുന്നണിക്ക് തുടക്കമിട്ടപ്പോള്‍ അത് ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന്റെ അന്ത്യം കുറിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പോലും വിലയിരുത്തിയിരുന്നത്.

2000 ത്തില്‍ ഛത്തീസ്ഗഡ് രൂപീകരിക്കപ്പെട്ടപ്പോള്‍ ആദ്യ മുഖ്യമന്ത്രിയായ അജിത് ജോഗി അടുത്തകാലം വരെ കോണ്‍ഗ്രസിന്റെ മുഖമായാണ് അറിയപ്പെട്ടത്. ദളിത്- ഗോത്ര വിഭാഗങ്ങള്‍ക്കിടയിലും ജോഗിക്ക് നിര്‍ണായ സ്വാധീനമുണ്ടായിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കനുസരിച്ച് ഈ തെരഞ്ഞെടുപ്പില്‍ ദുര്‍ഗ, റായ്പൂര്‍, ബിലാസ്പൂര്‍ എന്നിവിടങ്ങളിലെ കോണ്‍ഗ്രസിന്റെ 9 ശതമാനം വോട്ടും ജോഗിയുടെ പാര്‍ട്ടിയാണ് നേടിയത്.

advertisement

ഇതിലൂടെ കോണ്‍ഗ്രസിന്റെ വോട്ടു ശതമാനം 40.3% നിന്നും 31% ആയി കുറഞ്ഞു. 2013 ല്‍ ഉണ്ടായ 0.5% വോട്ട് നഷ്ടം പരിഗണിക്കുമ്പോള്‍ ഇത് കോണ്‍ഗ്രസിനെ ഇത്തവണയും വന്‍തോല്‍വിയിലേക്കു തള്ളിവിട്ടേനെ.

Also Read ഇവരില്‍ ആരാകും ഛത്തീസ്ഗഡ് മുഖ്യമന്ത്രി

എന്നാല്‍, ബി.ജെ.പിയുടെ പരമ്പരാഗത പിന്നാക്ക വോട്ടുകള്‍ നേടിയാണ് കോണ്‍ഗ്രസ് ജോഗിയുണ്ടാക്കിയ ഈ നഷ്ടം മറികടന്നത്. ബി.ജെ.പിക്ക് ലഭിക്കേണ്ടിയിരുന്ന സാഹു- കുര്‍മി, ഒബിസി വിഭാഗങ്ങളുടെ 8 മുതല്‍ 10 ശതമാനം വരെ വോട്ടുകള്‍ കോണ്‍ഗ്രസിനു ലഭിച്ചെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ നല്‍കുന്ന സൂചന. മുന്‍തെരഞ്ഞെടുപ്പിനേക്കാല്‍ 9 ശതമാനം വോട്ടിന്റെ കുറവ് ബി.ജെ.പിക്കുണ്ടായിട്ടുമുണ്ട്.

advertisement

Also Read കേരളത്തിലെ ബിജെപിയേക്കാൾ വലിയ പാർട്ടിയായി രാജസ്ഥാനിൽ സിപിഎം

അജിത് ജോഗി പാര്‍ട്ടി വിട്ടത് ഒ.ബി.സി വിഭാഗങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിനെ കൂടുതല്‍ സ്വീകാര്യമാക്കിയെന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. വിവിധ സമുദായങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള ഭൂപേഷ് ബാഗേല്‍,

താമര്‍ധ്വജ് സാഹു, ചരണ്‍ദാസ് മഹന്ത് എന്നിവരെ നേതാക്കളായി ഉയര്‍ത്തിക്കാട്ടിയതും കോണ്‍ഗ്രസിന് ഗുണകരമായെന്നു വേണം കരുതാന്‍.

ശക്തമായ മത്സരം നടന്ന പല സീറ്റുകളിലും ഒരു ശതാമാനത്തില്‍ താഴെ വോട്ടിനാണ് പല സ്ഥാനാര്‍ഥികളും വിജയിച്ചത്. അതേസമയം പത്തു ശതമാനം വോട്ടാണ് കോണ്‍ഗ്രസിനെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താന്‍ സഹായിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ബിജെപിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത് 'അജിത് ജോഗി'