ഇതേത്തുടര്‍ന്ന് ആര്‍മി സ്‌പെഷ്യല്‍ ഫോഴ്‌സ് തീവ്രവാദികളെ വകയിരുത്താനായി ഓപ്പറേഷന്‍ മഹാദേവ് എന്ന് പേരിട്ട ദൗത്യം ആരംഭിച്ചു. ദൗത്യത്തില്‍ പഹല്‍ഗാമിലെ മുഖ്യസൂത്രധാരന്‍ ഉള്‍പ്പെടെ മൂന്ന് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്.
പഹല്‍ഗാം ആക്രമണ സമയത്ത് തീവ്രവാദികള്‍ ഉപയോഗിച്ചതായി കരുതുന്ന സാറ്റലൈറ്റ് ഫോണില്‍ അസാധാരണമായി സിഗ്നല്‍ ലഭിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗവും ഭീകരവിരുദ്ധ യൂണിറ്റുകളും ഉണര്‍ന്നുപ്രവര്‍ത്തിച്ചു. പഹല്‍ഗാം ആക്രമണത്തിനു പിന്നിലെ മുഖ്യസൂത്രധാരന്‍ എന്നുകരുതുന്ന ഭീകരന്‍ ആസിഫ് എന്ന സുലൈമാന്‍ ഷായിലേക്ക് അന്വേഷണ ഉദ്യോഗസ്ഥരെ നയിച്ചത് ഈ ഫോണില്‍ നിന്നും ലഭിച്ച സൂചനയാണ്.
advertisement
2024-ല്‍ ഇയാള്‍ പിര്‍ പഞ്ചല്‍ റേഞ്ചില്‍ നിന്നും കശ്മീര്‍ താഴ്‌വരയിലേക്ക് താമസം മാറിയതായും അന്നുമുതല്‍ ഇയാള്‍ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ ഡിസംബറില്‍ നടന്ന ഗന്ദര്‍ബാല്‍ തുരങ്ക ആക്രമണവുമായി ബന്ധമുള്ള ലഷ്‌കര്‍ ഇ-തൊയ്ബ പ്രവര്‍ത്തകന്‍ ജുനൈദ് അഹമ്മദ് ഭട്ടും എറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് അപൂര്‍വവും എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്നതുമായ സാറ്റലൈറ്റ് ഫോണുകളുടെ ഉപയോഗം തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്താനും ഓപ്പറേഷന്‍ ആരംഭിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു.
കൊല്ലപ്പെട്ട തീവ്രവാദികളുടെ ഐഡന്റിറ്റികളെ കുറിച്ച് സുരക്ഷാസേനയ്ക്ക് അറിയില്ലായിരുന്നെങ്കിലും അതിലൊരാള്‍ പഹല്‍ഗാം സൂത്രധാരന്‍ ആസിഫ് ഷാ ആണെന്ന് തിരിച്ചറിഞ്ഞു. കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 ഇന്ത്യക്കാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതിൽ 25 പേർ വിനോദസഞ്ചാരികളും ഒരാൾ പ്രദേശവാസിയായ കുതിരസവാരിക്കാരനുമായിരുന്നു.