TRENDING:

അഴിമതിയ്‌ക്കെതിരെയുള്ള നരേന്ദ്ര മോദിയുടെ ഉത്തരമെന്ന് ബിജെപി; രാഷ്ട്രീയ ആയുധമെന്ന് പ്രതിപക്ഷം; അടിമുടി വിറപ്പിച്ച് ഇഡി

Last Updated:

രാഷ്ട്രീയനേതാക്കളുടെ അഴിമതി, കുടുംബവാഴ്ച രാഷ്ട്രീയം, എന്നിവയ്ക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉത്തരമാണ് ഇഡി എന്നാണ് ബിജെപിയുടെ നിലപാട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നറിയപ്പെടുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് നാം സാക്ഷ്യം വഹിച്ചിരുന്നു. വിവിധ രാഷ്ട്രീയ മുഖങ്ങള്‍ ഇന്ത്യയുടെ 'ന്യൂസ് മേക്കര്‍' മുഖമായി മാറുമെന്നും പ്രതീക്ഷിച്ചു. എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു ചര്‍ച്ച വിഷയമായി മാറിയത് ഒരു രാഷ്ട്രീയ നേതാവല്ല. മറിച്ച് ഒരു അന്വേഷണ ഏജന്‍സിയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് എന്നറിയപ്പെടുന്ന ഇഡി.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഒരു ക്വാസി ജുഡീഷ്യല്‍ സ്ഥാപനമാണ് ഇഡി. പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് അഥവ കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള അധികാരങ്ങളും ഈ സ്ഥാപനത്തിനുണ്ട്.

രാഷ്ട്രീയ നേതാക്കള്‍, സെലിബ്രിറ്റികള്‍, തുടങ്ങിയവരുള്‍പ്പെട്ട കേസുകളും അതോടനുബന്ധിച്ചുള്ള റെയ്ഡുകള്‍, ചോദ്യം ചെയ്യല്‍ തുടങ്ങിയവയിലൂടെ ഇഡി ചര്‍ച്ചവിഷയമായിരിക്കുകയാണ്. ഇതിലൂടെയെല്ലാം ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിവാദമായ, ഭയപ്പെടുന്ന, എതിര്‍ക്കപ്പെടുന്ന ഏജന്‍സിയായി ഇഡി മാറിക്കഴിഞ്ഞു.

രാഷ്ട്രീയനേതാക്കളുടെ അഴിമതി, കുടുംബവാഴ്ച രാഷ്ട്രീയം, എന്നിവയ്ക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉത്തരമാണ് ഇഡി എന്നാണ് ബിജെപിയുടെ നിലപാട്. എന്നാല്‍ എതിരാളികളെ ഇല്ലാതാക്കാന്‍ മോദി കേന്ദ്ര ഏജന്‍സിയെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം പറയുന്നത്.

advertisement

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇഡി 15ലധികം മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. മുന്‍ കേന്ദ്രധനകാര്യ മന്ത്രി പി.ചിദംബരം, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജി, ബംഗാളിലെ മുതിര്‍ന്ന മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി തുടങ്ങിയവരെ ഇഡി അറസ്റ്റ് ചെയ്തത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇവരെ കൂടാതെ നിരവധി ഐഎഎസ് ഓഫീസര്‍മാരെയും ഇഡി അറസ്റ്റ് ചെയ്തു.

മുഖ്യമന്ത്രിമാര്‍, മുന്‍ കേന്ദ്രമന്ത്രിമാര്‍, സോണിയ ഗാന്ധി, രാഹൂല്‍ ഗാന്ധി, പി. ചിദംബരം, അരവിന്ദ് കെജ്രിവാള്‍, ഹേമന്ത് സോറന്‍, അശോക് ഗെലോട്ട്, അദ്ദേഹത്തിന്റെ മകന്‍, ഭൂപേഷ് ബാഗേല്‍, ലാലു പ്രസാദ് യാദവ്, തേജസ്വി യാദവ്, അഭിഷേക് ബാനര്‍ജി എന്നിവരുള്‍പ്പെട്ട 22 ലധികം കേസുകളാണ് നിലവില്‍ ഇഡിയുടെ പക്കലുള്ളത്. ഇതില്‍ ഭൂരിഭാഗം പേരെയും ഇഡി ചോദ്യം ചെയ്യുകയും ചിലരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

advertisement

രാഷ്ട്രീയ നേതാക്കളെ കൂടാതെ സെലിബ്രിറ്റികള്‍, ഐഎഎസ്, ഐപിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസുകളും ഇഡി അന്വേഷിച്ച് വരുന്നുണ്ട്. ഇതിനുദാഹരണമാണ് മഹാദേവ് ബെറ്റിംഗ് ആപ്പുമായി ബന്ധപ്പെട്ട കേസ്. കേസുമായി ബന്ധപ്പെട്ട് നിരവധി സെലിബ്രിറ്റികളെയും ഉദ്യോഗസ്ഥരെയുമാണ് ഇഡി ചോദ്യം ചെയ്തത്.

പ്രധാന കേസുകള്‍

ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്ന നിരവധി കേസുകളാണ് ഇഡി നിലവില്‍ അന്വേഷിച്ച് വരുന്നത്. നാഷണല്‍ ഹെറാള്‍ഡ് കേസ്, ഡല്‍ഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കേസ്, മഹാദേവ് ലോണ്‍ ആപ്പ് കേസ്, കല്‍ക്കരി കുംഭകോണം, ബംഗാളിലെ റിക്രൂട്ട്‌മെന്റ് അഴിമതി കേസ്, ചൈനീസ് ലോണ്‍ ആപ്പ് റാക്കറ്റുകള്‍, ബാങ്ക് തട്ടിപ്പ് കേസുകള്‍ തുടങ്ങിയ നിരവധി കേസുകളാണ് ഇഡിയുടെ അന്വേഷണ പരിധിയില്‍ ഇപ്പോഴുള്ളത്.

advertisement

അതേസമയം മുന്‍ ഡയറക്ടര്‍ സഞ്ജയ് മിശ്രയുടെ കാലാവധി നീട്ടിയതുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങളിലും ഇഡി ഉള്‍പ്പെട്ടിട്ടുണ്ട്. പിഎംഎല്‍എയ്ക്ക് കീഴിലുള്ള ഇഡിയുടെ അധികാരപരിധി പുനപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട നിയമയുദ്ധവും ഒരുഭാഗത്ത് നടക്കുകയാണ്.

ഇതിനെല്ലാം പുറമെ 2019 മുതല്‍ 2023 വരെയുള്ള കാലത്ത് ഏകദേശം 1 ലക്ഷം കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. 2018ലെ ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് ആക്ട്, പിഎംഎല്‍എ ആക്ട് എന്നിവ പ്രകാരം അന്വേഷിച്ച കേസുകളില്‍ നിന്നാണ് ഇവ കണ്ടുകെട്ടിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം ഇഡി മുഖാന്തിരം നാല് കുറ്റവാളികളെ ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ടെന്നും മൂന്ന് പേരെ കൂടി കൈമാറാനുള്ള ഉത്തരവുകള്‍ കോടതി പാസാക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. പാര്‍ലമെന്റിലെ ഒരു ചോദ്യത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൂടാതെ 2018ലെ ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് ആക്ട് പ്രകാരം 16, 740.15 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
അഴിമതിയ്‌ക്കെതിരെയുള്ള നരേന്ദ്ര മോദിയുടെ ഉത്തരമെന്ന് ബിജെപി; രാഷ്ട്രീയ ആയുധമെന്ന് പ്രതിപക്ഷം; അടിമുടി വിറപ്പിച്ച് ഇഡി
Open in App
Home
Video
Impact Shorts
Web Stories