TRENDING:

കവചമായി റഫാൽ യുദ്ധവിമാനങ്ങൾ; ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്ത ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ ഒരുക്കിയ സുരക്ഷ

Last Updated:

വിമാനത്തിന്റെ സുരക്ഷ ഉറപ്പുവരുത്താൻ ബംഗാളിലെ ഹാഷിമാര വ്യോമത്താവളത്തിലെ 101 സ്ക്വാഡ്രനിൽനിന്ന് രണ്ട് റഫാൽ യുദ്ധവിമാനങ്ങളെ അയയ്ക്കാൻ ഉടനടി നിർദേശം ലഭിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ബംഗ്ലാദേശിൽനിന്ന് പലായനം ചെയ്ത മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിമാനത്തിന് കനത്ത സുരക്ഷ ഒരുക്കി ഇന്ത്യ. ഷെയ്ഖ് ഹസീനയുടെ സൈനിക വിമാനം ധാക്കയിൽനിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടെന്ന വിവരം ലഭിച്ചതോടെ ഇന്ത്യൻ സംവിധാനങ്ങൾ ഉണർന്നുപ്രവർത്തിച്ചു. തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെയാണ് ബംഗ്ലാദേശിൽ നിന്ന് ഇന്ത്യ ലക്ഷ്യമാക്കി താഴ്ന്നുപറന്ന വിമാനം വ്യോമസേനയുടെ റഡാറിൽ പതിഞ്ഞത്.
(PTI File Photo)
(PTI File Photo)
advertisement

ഹസീനയുടെ വിമാനമാണെന്ന് തിരിച്ചറിഞ്ഞ വ്യോമസേന ഉദ്യോഗസ്ഥർ ഇന്ത്യൻ ആകാശത്തേക്ക് കടക്കാൻ വിമാനത്തിന് അനുമതി നൽകി. വിമാനത്തിന്റെ സുരക്ഷ ഉറപ്പുവരുത്താൻ ബംഗാളിലെ ഹാഷിമാര വ്യോമത്താവളത്തിലെ 101 സ്ക്വാഡ്രനിൽനിന്ന് രണ്ട് റഫാൽ യുദ്ധവിമാനങ്ങളെ അയയ്ക്കാൻ ഉടനടി നിർദേശം ലഭിച്ചു. ബിഹാറിലും ജാർഖണ്ഡിലുമായി ഇവ വിമാനത്തിന് സുരക്ഷയൊരുക്കി.

വ്യോമസേന ചീഫ് മാർഷൽ വി ആർ ചൗധരിയും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു. ഈ സമയം ഇന്റലിജൻസ് ഏജൻസി മേധാവിമാരുമായും ജനറൽ ദ്വിവേദി, ലഫ്റ്റനന്റ് ജനറൽ ജോൺസൺ ഫിലിപ്പ് മാത്യു എന്നിവർ ഉന്നതതലയോഗം ചേർന്നു. വൈകിട്ട് 5.45ന് ഹസീനയുടെ വിമാനം ഗാസിയാബാദിലെ ഹിൻഡൻ എയർബേസിലെത്തി.

advertisement

പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സ്ഥലത്തെത്തി ഹസീനയുമായി കൂടിക്കാഴ്ച നടത്തി. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. ബംഗ്ലദേശിലെ സാഹചര്യവും ഭാവി നീക്കങ്ങളും ഡോവലിനെ ഹസീന അറിയിച്ചെന്നാണ് വിവരം. കൂടിക്കാഴ്ചയുടെ വിവരങ്ങൾ ഡോവൽ പിന്നീട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റിയുടെ യോഗത്തെ അറിയിച്ചു.

കാബിനറ്റ് കമ്മിറ്റി യോഗത്തിന്റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശിലെ നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ സർവകക്ഷിയോഗം ചേർന്നു. ഇതിന്റെ അടിസ്ഥാനത്തിലാകും തുടർനീക്കങ്ങൾ. ലണ്ടനിൽ രാഷ്ട്രീയ അഭയം തേടുമെന്നു കരുതുന്ന ഹസീന, ഇക്കാര്യത്തിൽ അന്തിമ തീരുമാനം വരുന്നതുവരെ ഏതാനും ദിവസംകൂടി ഇന്ത്യയിൽ തുടരുമെന്നാണ് കരുതുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Indian security swiftly prepared for any contingency after former Bangladesh Prime Minister Sheikh Hasina fled the violence-hit nation following her resignation on Monday. Hasina arrived in India for safety in an Air Force jet and is reported to remain in the country until granted political asylum in a third country, according to sources.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
കവചമായി റഫാൽ യുദ്ധവിമാനങ്ങൾ; ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്ത ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ ഒരുക്കിയ സുരക്ഷ
Open in App
Home
Video
Impact Shorts
Web Stories