ബ്രിട്ടീഷ് ജെറ്റിന്റെ പ്രതിദിന പാർക്കിംഗ് ഫീസ് 26,261 രൂപയാണെന്ന് ഇന്ത്യൻ ഡിഫൻസ് റിസർച്ച് വിംഗിനെ (IDWR) ഉദ്ധരിച്ച് CNBC-TV 18 റിപ്പോർട്ട് ചെയ്യുന്നു. ഈ കണക്കനുസരിച്ച്, ജൂൺ 14 മുതൽ 33 ദിവസത്തെ പാർക്കിംഗ് ഫീസിനത്തിൽ ഏകദേശം 8.6 ലക്ഷം രൂപയാണ് ഈടാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. അറബിക്കടലിലെ സൈനികാഭ്യാസത്തിനിടെ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന ബ്രിട്ടീഷ് യുദ്ധക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ്-35 ഇന്ധനക്കുറവ് ഉണ്ടായതിനെത്തുടർന്നാണ് ജൂണ്‍ 14-ന് രാത്രി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. സാങ്കോതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് വിമാനത്താവളത്തിൽ കുടുങ്ങുകയായിരുന്നു. യുദ്ധവിമാനം പരിശോധിക്കാനും വിലയിരുത്താനും ബ്രിട്ടീഷ് റോയൽ എയർഫോഴ്‌സിന്റെ 24 പേരടങ്ങുന്ന സംഘം ജൂലൈ 6 ന് തിരുവനന്തപുരത്ത് എത്തിയിരുന്നു.
advertisement
14 സാങ്കേതിക വിദഗ്ധരും 10 ക്രൂ അംഗങ്ങളും അടങ്ങുന്ന സംഘം വിമാനത്തിന്റെ നിലവിലെ അവസ്ഥ വിലയിരുത്തുകയും വിമാനം പ്രാദേശികമായി നന്നാക്കാൻ കഴിയുമോ അതോ പൊളിച്ചുമാറ്റി തിരികെ യുകെയിലേക്ക് കൊണ്ടുപോകൻ കഴിുയുമോ എന്ന കാര്യവും പരിശോധിച്ചിരുന്നു.എന്നാൽ ഈ ആഴ് തന്നെ യുദ്ധവിമാനം തിരിച്ചുപോകുമെന്നാണ് പ്രതീക്ഷ. അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ അറ്റകുറ്റപ്പണികൾ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.
110 മില്യൺ ഡോളറിലധികം വിലവരുന്ന ജെറ്റ് ലോകത്തിലെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളിൽ ഒന്നാണ്. ഷോർട്ട് ടേക്ക്-ഓഫ്, വെർട്ടിക്കൽ ലാൻഡിംഗ് (STOVL) എന്നീ കഴിവുകളുള്ള ഒരേയൊരു അഞ്ചാം തലമുറ യുദ്ധവിമാനമാണ് F-35B.