തന്‍റെ മണ്ഡലമായ മാണ്ഡ്യയുടെ വികസനമല്ലാതെ മറ്റൊന്നും ബിജെപിയെ പിന്തുണയ്ക്കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നില്ല. എന്നാല്‍ നിലവില്‍ താന്‍ ബിജെപിയിൽ അംഗത്വം സ്വീകരിക്കുന്നില്ലെന്നും മണ്ഡലത്തിന്റെ വികസനങ്ങള്‍ക്ക് ബിജെപി പരിപൂര്‍ണപിന്തുണ നല്‍കുമെന്ന് തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. മണ്ഡലത്തില്‍ മാറ്റം അനിവാര്യമാണെന്നും സുമലത വ്യക്തമാക്കി.
Also Read- Karnataka Election 2023 | കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ സുമലത ബിജെപിയെ പിന്തുണയ്ക്കും
ബെംഗളൂരു-മൈസൂരു പത്തുവരി പാതയുടെ ഉദ്ഘാടനത്തിന് മറ്റ് ഏത് സ്ഥലം വേണമെങ്കിലും പ്രധാനമന്ത്രിയ്ക്ക് തെരഞ്ഞെടുക്കാമായിരുന്നു. എന്നാല്‍ അദ്ദേഹം മാണ്ഡ്യ തന്നെ തെരഞ്ഞെടുത്തു. ഇത് മണ്ഡലത്തിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ കരുതലാണെന്നും സുമലത കൂട്ടിച്ചേര്‍ത്തു.
advertisement
സുമലതയുടെ ബിജെപി പ്രവേശം ഉടൻ ഉണ്ടായേക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നേരത്തെ സൂചന നല്‍കിയിരുന്നു. മേയില്‍ നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മാണ്ഡ്യ ജില്ലയിലെ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്ന് സുമലത മത്സരിച്ചേക്കുമെന്നാണ് വിവരം. , കോൺഗ്രസ് നേതാവും നടനുമായിരുന്ന ഭർത്താവ് അംബരീഷിന്റെ മരണത്തോടെയാണ് സുമലത സജീവ രാഷ്ട്രീയത്തിലിറങ്ങിയത്.