TRENDING:

ശബരിമലയില്‍ കയറാന്‍ മത്സരിക്കുന്ന ആക്ടിവിസ്റ്റുകളെ വിമര്‍ശിച്ച് തസ്ലീമ നസ്രിന്‍

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല പ്രവേശനത്തിനെത്തുന്ന വനിതാ ആക്ടിവിസ്റ്റുകളെ നിശിതമായി വിമര്‍ശിച്ച് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രിന്‍. ശബരിമല പ്രവേശനത്തില്‍ ആക്ടിവിസ്റ്റുകള്‍ എന്തിനാണ് ഇത്ര ആവേശം കാട്ടുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നുമാണ് തസ്ലീമ ട്വീറ്റ് ചെയ്തിരിക്കുന്നത്.
advertisement

ശബരിമലയില്‍ പ്രവേശിക്കാന്‍ വനിതാ ആക്ടിവിസ്റ്റുകള്‍ക്ക് എന്താണിത്ര ആവേശമെന്ന് തനിക്ക് മനസിലാകുന്നില്ല. ഗ്രമങ്ങളില്‍ ഗാര്‍ഹിക പീഡനം, ബലാത്സംഗം, ലൈംഗിക ചൂഷണം, വെറുപ്പ് എന്നിവ നേരിടുന്ന സ്ത്രീകള്‍ക്കിടയിലാണ് ഇവര്‍ പ്രവര്‍ത്തിക്കേണ്ടത്. അവര്‍ക്ക് വിദ്യാഭ്യാസം നല്‍കാനും ജോലി സമ്പാദിക്കാനും തുല്യ വേതനം ലഭിക്കാനും സഹായിക്കുകയാണ് വേണ്ടതെന്നും തസ്ലീമ പറയുന്നു.

ശബരിമല പ്രവേശനത്തിന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ഉള്‍പ്പെടെയുള്ള ആക്ടിവിസ്റ്റുകല്‍ കേരളത്തില്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ വിവാദത്തിനിടെയായിരുന്നു തസ്ലീമയുടെ പ്രതികരണം. പുലര്‍ച്ചെ നാലരയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്ക് പ്രതിഷേധത്തെ തുടര്‍ന്ന് പുറത്തിറങ്ങാനായില്ല. ഇതേത്തുടര്‍ന്ന് രാത്രി 9:30 നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ മടങ്ങാന്‍ തീരുമാനിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
ശബരിമലയില്‍ കയറാന്‍ മത്സരിക്കുന്ന ആക്ടിവിസ്റ്റുകളെ വിമര്‍ശിച്ച് തസ്ലീമ നസ്രിന്‍