മറ്റുള്ളവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള കരുത്ത് ദൈവം നമുക്കെല്ലാം നല്‍കിയിട്ടുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാവരുടെയും നന്മയ്ക്കുവേണ്ടി പ്രാര്‍ഥിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസം ഏകാന്തതയില്‍ കഴിയാന്‍ അനുമതി നല്കിയ തെരഞ്ഞെടുപ്പ് കമ്മീഷനും മോദി നന്ദി പറഞ്ഞു.
Also read: മോദിയുടെ കേദാർനാഥ് യാത്ര ചട്ടലംഘനം: നടപടി ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്
കേദാർനാഥിലെ വികസനം പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ പൂർത്തിയാക്കും. ഇതിനായി മാസ്റ്റർ പ്ലാൻ തയാറാക്കുമെന്നും മോദി വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മോദി പ്രതികരിച്ചില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടവും പൂര്‍ത്തിയാക്കിയാണ് പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം കേദാര്‍നാഥില്‍ എത്തിയത്.
advertisement