മൂന്ന് തിരശ്ചീനമായ വരകളിൽ പച്ച, മഞ്ഞ, ചുവപ്പ് (മുകളിൽ നിന്ന് താഴേക്ക്) എന്നീ നിറങ്ങൾ ആലേഖനം ചെയ്ത ഇന്ത്യയുടെ ആദ്യത്തെ ദേശീയ പതാക 1906 ഓഗസ്റ്റ് 7ന് കൊൽക്കത്തയിലെ പാർസി ബഗൻ സ്ക്വയറിൽ (ഗ്രീൻ പാർക്ക്) ഉയർത്തുകയായിരുന്നു. അതിലെ പച്ച വരയിൽ 8 താമരകളും, ചുവന്ന വരയിൽ ചന്ദ്രക്കലയും സൂര്യനും ഉണ്ടായിരുന്നു.
ഒരു വർഷത്തിനുശേഷം, 1907 ൽ രണ്ടാമത്തെ പതാക മാഡം കാമയും അവരുടെ നാടുകടത്തപ്പെട്ട വിപ്ലവകാരികളുടെ സംഘവും ഉയർത്തി. ഈ പതാക ആദ്യത്തേതിന് സമാനമായിരുന്നു. പക്ഷേ ഇതിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. ഏറ്റവും മുകളിലുള്ള വരയുടെ നിറം കുങ്കുമത്തിലേക്ക് മാറ്റിയപ്പോൾ, മധ്യഭാഗം മഞ്ഞയായി തുടരുകയും, അതേസമയം ഏറ്റവും താഴെയുള്ള വരയാകട്ടെ, പച്ചയായി മാറുകയും ചെയ്തു. ചന്ദ്രക്കലയുടെയും സൂര്യന്റെയും സ്ഥാനം മാറിയപ്പോൾ മുകളിലെ വരയിലെ താമരകളെ മാറ്റി പകരം അവിടെ നക്ഷത്രങ്ങളെ ആലേഖനം ചെയ്തു.
advertisement
തുടർന്ന് സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യയുടെ രാഷ്ട്രീയ പോരാട്ടം ഒരു വഴിത്തിരിവിൽ എത്തിയപ്പോൾ, ഡോ. ആനി ബസന്റും ലോകമാന്യ ബാലഗംഗാധര തിലകും ഒരുമിച്ചു ചേർന്ന് 1917 ലെ ഹോം റൂൾ പ്രസ്ഥാനത്തിൽ രൂപമാറ്റം വരുത്തിയ തങ്ങളുടെ മൂന്നാമത്തെ പതാക ഉയർത്തി. ഇതിൽ അഞ്ച് ചുവപ്പും നാല് പച്ച തിരശ്ചീന വരകളും മാറിമാറി ക്രമീകരിച്ചിരുന്നു. ഇടത് വശത്തെ മുകളിലെ മൂലയിൽ (പതാകയെ വഹിക്കുന്ന ദണ്ഡിന്റെ അറ്റത്ത്) യൂണിയൻ ജാക്ക് ഉണ്ടായിരുന്നു, പതാകയിൽ സപ്തരിഷിയുടെ ബാഹ്യരൂപത്തിൽ ഏഴ് നക്ഷത്ര ചിഹ്നങ്ങളും ഉണ്ടായിരുന്നു. പതാകയുടെ ഒരു മൂലയിൽ വെളുത്ത ചന്ദ്രക്കലയും നക്ഷത്രവും ഉണ്ടായിരുന്നു.
1921ൽ ബെസ്വാഡയിൽ ചേർന്ന അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ഒരു സെഷനിൽ, ആന്ധ്രയിലെ ഒരു യുവാവ് ഗാന്ധിജിക്കു മുന്നിൽ പതാകയുടെ ഒരു ഡിസൈൻ അവതരിപ്പിച്ചു. ഇതനുസരിച്ച് പതാകയ്ക്ക് രണ്ട് നിറങ്ങളാണുണ്ടായിരുന്നത്. ചുവപ്പും പച്ചയും. ഇവ യഥാക്രമം രണ്ട് പ്രധാന സമുദായങ്ങളായ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും പ്രതിനിധീകരിക്കുന്നു. ഇന്ത്യയിൽ താമസിക്കുന്ന അവശേഷിക്കുന്ന മറ്റ് സമുദായങ്ങളെ പ്രതിനിധാനം ചെയ്യുന്നതിനായി ഒരു വെളുത്ത ഭാഗം കൂടി ചേർക്കാൻ ഗാന്ധിജി നിർദ്ദേശിച്ചിരുന്നു. രാഷ്ട്ര പുരോഗതിയുടെ പ്രതീകമായി ഒരു സ്പിന്നിംഗ് വീൽ (കറങ്ങുന്ന ചക്രം) ചേർക്കാൻ അദ്ദേഹം യുവാവിനോട് പറഞ്ഞു.
ദേശീയ പതാകയുടെ ചരിത്രത്തിൽ 1931 എന്ന വർഷത്തിന് ഒരു പ്രത്യേക പ്രാധാന്യമുണ്ട്. ഈ വർഷമാണ്, ത്രിവർണ്ണ പതാകയെ നമ്മുടെ ദേശീയ പതാകയായി സ്വീകരിക്കാനുള്ള പ്രമേയം പാസാക്കിയത്. അതനുസരിച്ച് പതാകയിൽ കുങ്കുമം (മുകളിൽ), വെളുപ്പ് (മധ്യഭാഗം), പച്ച (താഴെ) എന്നിങ്ങനെ മൂന്ന് തിരശ്ചീനമായ വരകൾ ഉണ്ടായിരുന്നു അതിന്റെ മധ്യഭാഗത്ത് രാഷ്ട്ര പുരോഗതിയെ സൂചിപ്പിക്കുന്ന കറങ്ങുന്ന ഒരു ചക്രവും ഉണ്ടായിരുന്നു. ത്രിവർണ്ണ പതാക വ്യാപകമായി അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും, അതിന് ഒരു സാമുദായിക പ്രാധാന്യമില്ലാത്തതിനാൽ രാഷ്ട്ര പുരോഗതിയെ സൂചിപ്പിക്കുന്ന കറങ്ങുന്ന ചക്രത്തിന്റെ പ്രാതിനിധ്യത്തെ ആളുകൾ എതിർത്തു.
ഒടുവിൽ, 1947 ജൂലൈ 22നാണ് സ്വതന്ത്ര ഇന്ത്യയുടെ ദേശീയ പതാകയെ ഭരണഘടനാ അസംബ്ലി അംഗീകരിച്ചത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ദേശീയ പതാകയുടെ നിറവും പ്രാധാന്യവും യാതൊരു മാറ്റവുമില്ലാതെ ഇന്നും തുടരുന്നു. എന്നിരുന്നാലും,രാഷ്ട്ര പുരോഗതിയെ സൂചിപ്പിക്കുന്ന കറങ്ങുന്ന ചക്രത്തിന് പകരം അശോക ചക്രവർത്തിയുടെ ധർമ്മചക്രത്തെ പതാകയുടെ മധ്യത്തിലുള്ള ധർമ്മത്തെ ആലേഖനം ചെയ്യുന്ന ചിഹ്നമാക്കി മാറ്റി. ഇങ്ങനെയാണ് കോൺഗ്രസ് പാർട്ടിയുടെ ത്രിവർണ്ണ പതാക സ്വതന്ത്ര ഇന്ത്യയുടെ ത്രിവർണ്ണ പതാകയായി മാറിയത്.