TRENDING:

ഷെഡ്യൂള്‍ ചെയ്ത അന്തരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് സെപ്റ്റംബര്‍ 30 വരെ നീട്ടി ഇന്ത്യ

Last Updated:

അന്തരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഓഗസ്റ്റ് 31 ന് അവസാനിക്കാനിരിക്കെയാണ് വിലക്ക് നീട്ടിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: അന്തരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് സെപ്റ്റംബര്‍ 30 വരെ നീട്ടി ഇന്ത്യ. കോവിഡ് മൂന്നാം തരംഗ സാധ്യതകള്‍ നിലനില്‍ക്കുന്നതിനാലാണ് രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള അന്തരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് കേന്ദ്ര സര്‍ക്കാര്‍ നീട്ടിയത്. സെപ്റ്റംബര്‍ 30 വരെയാണ് വിലക്ക് നീട്ടിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

അന്തരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഓഗസ്റ്റ് 31 ന് അവസാനിക്കാനിരിക്കെയാണ് വിലക്ക് നീട്ടിയത്.

ഡിജിസിഎയുടെ പുതിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് വ്യാപനം മൂലം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23നാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തിയത്.

അതേസമയം അന്തരാഷ്ട്ര കാര്‍ഗോ വിമാനങ്ങളെയും ഡിജിസിഎ അംഗീകാരമുള്ള വിമാന സര്‍വീസുകളെയും വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേസുകള്‍ കുറയുന്നതനുസരിച്ച് അന്തരാഷ്ട്ര വിമാനങ്ങള്‍ ചില പാതകളില്‍ സര്‍വീസ് നടത്തുമെന്നും ഉത്തരവില്‍ പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പല രാജ്യങ്ങളിലായി കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യയുടെ വ്യോമയാന മന്ത്രാലയം 28 രാജ്യങ്ങളുമായി എയര്‍ ബബിള്‍ ഉടമ്പടിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. യുകെ, യുഎസ്, യുഎഇ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ ഉടമ്പടിയില്‍ ഉണ്ട്. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ അടിസ്ഥാനത്തില്‍ ഈ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിലവില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
ഷെഡ്യൂള്‍ ചെയ്ത അന്തരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് സെപ്റ്റംബര്‍ 30 വരെ നീട്ടി ഇന്ത്യ
Open in App
Home
Video
Impact Shorts
Web Stories