2025 ജൂലൈയിൽ യുക്രെയ്നിന്റെ ആകെ ഡീസൽ ഇറക്കുമതിയുടെ 15.5% ഇന്ത്യയിൽ നിന്നായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് വെറും 1.9% മാത്രമായിരുന്ന സ്ഥാനത്താണിത്. ഈ ഡീസൽ റൊമാനിയ, ടർക്കി എന്നിവിടങ്ങളിലെ തുറമുഖങ്ങൾ വഴി കപ്പലുകളിലൂടെയാണ് യുക്രെയ്നിലേക്ക് എത്തുന്നത്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% അധിക നികുതി ചുമത്തിയതോടെ ഇന്ത്യ-അമേരിക്ക വ്യാപാര തർക്കം രൂക്ഷമായി. ഈ നടപടി 'അന്യായവും ന്യായീകരിക്കാനാവാത്തതുമാണെന്ന്' ഇന്ത്യ പ്രതികരിച്ചു. അതേസമയം, ഇന്ത്യ യുക്രെയ്നിലേക്ക് കയറ്റി അയയ്ക്കുന്ന ഡീസൽ റഷ്യൻ എണ്ണ ശുദ്ധീകരിച്ചതാവാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. റഷ്യൻ എണ്ണയ്ക്ക് ഉപരോധം ഏർപ്പെടുത്തിയ അമേരിക്ക, റഷ്യൻ എണ്ണയിൽ നിന്ന് ശുദ്ധീകരിച്ച ഡീസൽ യുക്രെയ്നിലേക്ക് എത്തുന്നത് കണ്ടില്ലെന്ന് നടിക്കുന്ന ആഗോള രാഷ്ട്രീയത്തിലെ വിരോധാഭാസമായാണ് ഇതിനെ കാണുന്നത്.
advertisement