ഇന്ത്യക്കാർക്കിടയിൽ പ്രത്യേകിച്ചും ആദിവാസി വിഭാഗങ്ങളിൽ ഉൾപ്പെടുന്ന സ്ത്രീകളിലും പുരുഷന്മാരിലും കണ്ട് വരുന്ന സിക്കിൾസെൽ അനീമിയ പാരമ്പര്യമായി ഉണ്ടാകുന്ന രക്ത സംബന്ധമായ രോഗമാണ്. രക്തത്തിലെ ചുവന്ന രക്താണുക്കൾ അരിവാളിന്റെ ആകൃതിയിലാകുകയും ശരീരത്തിന് ആവശ്യമായ ഓക്സിജൻ വഹിക്കാൻ ഇവയ്ക്ക് കഴിയാതെ വരികയും ചെയ്യുന്നു. സമീപ വർഷങ്ങളിൽ സിക്കിൾസെൽ അനീമിയ ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവ് ഉണ്ടായിരുന്നു. ചില തരം രക്താർബുദങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ടുള്ള കീമോതറാപ്പിയ്ക്കുള്ള പ്രധാന മരുന്നാണ് ഹൈഡ്രോക്സീയൂറിയ, എങ്കിലും സിക്കിൾസെൽ അനീമിയ ബാധിതരിലും ഇത് ഫലപ്രദമാണ്. ചുവന്ന രക്‌താണുക്കളെ വൃത്താകൃതിയിൽ നില നിർത്തുക വഴി അവയെ ഓക്സിജൻ വഹിക്കാൻ പ്രാപ്തമാക്കാൻ ഹൈഡ്രോക്സീയൂറിയയ്ക്ക് സാധിക്കുന്നു. ഇത് ശരീരത്തിൽ വേദന കുറയ്ക്കുകയും രോഗികൾക്ക് ഇടയ്ക്കിടെ ആശുപത്രി സന്ദർശിക്കേണ്ട സാഹചര്യം ഒഴിവാക്കുകയും ചെയ്യുന്നു. അകംസ് നിർമ്മിച്ച മരുന്നിന്റെ മറ്റൊരു സവിശേഷത ഇത് സാധാരണ താപനിലയിൽ സൂക്ഷിക്കാൻ സാധിക്കുമെന്നതാണ്. ആഗോള തലത്തിൽ വിൽക്കുന്ന മറ്റ് ചില മരുന്നുകൾ 2 മുതൽ 8 ഡിഗ്രി വരെ താപനിലയിൽ മാത്രമേ സൂക്ഷിക്കാൻ സാധിക്കൂ.
advertisement
Also read-മദ്യപാനം സ്ഥിരമാണോ? ഉത്കണ്ഠയും ആശയക്കുഴപ്പങ്ങളും ഉണ്ടോ? അറിയാം ഹാംഗ്‌സൈറ്റി
ഇന്ത്യൻ വിപണിയിൽ സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ മരുന്ന് വ്യാപകമായി എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അകംസ് കമ്പനി അധികൃതർ ന്യൂസ്18 നോട് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി വില കുറഞ്ഞതും ഫലപ്രദവുമായ മരുന്ന് നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലായിരുന്നു കമ്പനിയുടെ ഗവേഷക സംഘമെന്നും അധികൃതർ വ്യക്തമാക്കി. 2023ൽ പ്രധാനമന്ത്രി ആരംഭിച്ച സിക്കിൾസെൽ അനീമിയ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി അകംസ് വികസിപ്പിച്ച മരുന്നിനെ അഭിനന്ദക്കുന്നുവെന്നും, ഗോത്ര വിഭാഗങ്ങളിൽ ഉൾപ്പെടുന്ന നമ്മുടെ സഹോദരന്മാർക്കും സഹോദരിമാർക്കും ഇത് ഏറെ ഗുണം ചെയ്യുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
ഇത് കൂടാതെ മറ്റ് ചില പ്രധാന മരുന്നുകളും വില കുറച്ച് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ കമ്പനി നടത്തുന്നുണ്ടെന്നും നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റിയുടെ (എൻപിപിഎ) നിർദ്ദേശ പ്രകാരമായിരിക്കും അന്തിമ വിലകൾ നിശ്ചയിക്കുകയെന്നും അകംസ് അധികൃതർ വ്യക്തമാക്കി. കൂടാതെ നേസൽ സ്പ്രേ (Nasal Spray)യും ചില ഗമ്മികളും (Gummies), ലിക്വിഡ് ഓറലുകളും ഇതിനോടകം തങ്ങൾ വികസിപ്പിച്ചിരുന്നുവെന്നും പുതിയ മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങൾ അനുമതി ലഭിക്കുന്നതനുസരിച്ച് പുറത്ത് വിടുമെന്നും അധികൃതർ പറഞ്ഞു.