TRENDING:

ഹാട്രിക് നേടി പുഷ്പക്; പുനരുപയോഗിക്കാന്‍ കഴിയുന്ന വിക്ഷേപണ വാഹനത്തിന്റെ അവസാനഘട്ട പരീക്ഷണം വിജയകരം

Last Updated:

പ്രതികൂല കാലാവസ്ഥയിലും ആർഎൽവി പരീക്ഷണം വിജയിച്ചതായി ഐഎസ്ആർഒ അറിയിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പുനഃരുപയോഗിക്കാൻ കഴിയുന്ന വിക്ഷേപണ വാഹനത്തിന്റെ (ആർഎൽവി-Reusable Launch Vehicle ) അവസാന ലാൻഡിംഗ് പരീക്ഷണവും വിജയം. ആർഎൽവി - എൽഇഎക്സ് -03 (RLV-LEX-03) എന്ന വിക്ഷേപന വാഹനത്തിന്റെ മൂന്നാമത്തേതും അവസാനത്തെയും പരീക്ഷണം കർണാടകയിലെ ചിത്രദുർഗയിലുള്ള എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലാണ് നടന്നത്. പ്രതികൂല കാലാവസ്ഥയിലും ആർഎൽവി പരീക്ഷണം വിജയിച്ചതായി ഐഎസ്ആർഒ (ISRO) അറിയിച്ചു.
advertisement

വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്റ്ററിൽ നിന്നും 4.5 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് 'പുഷ്പക്' എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന്റെ പരീക്ഷണം നടത്തിയത്. റൺവേയിൽ നിന്ന് 4.5 കിലോമീറ്റർ അകലെയുള്ള റിലീസ് പോയിന്റിനടുത്തേക്ക് സ്വയം പറന്നിറങ്ങി റൺവേയുടെ മധ്യഭാഗത്ത് കൃത്യമായ ലാൻഡിംഗ് പുഷ്പക് നടത്തി. ബഹിരാകാശത്ത് നിന്ന് മടങ്ങുന്ന വാഹനങ്ങൾക്കാവശ്യമായ അപ്രോച് ആൻഡ് ലാൻഡിംഗ് ഇൻ്റർഫേസിലും (Approach And Landing Interface ), ഹൈ സ്പീഡ് ലാൻഡിംഗ് നടത്താൻ സാധിക്കുന്ന തരത്തിലുമാണ് ആർഎൽവി വികസിപ്പിച്ചിട്ടുള്ളത്. ഭാവിയിൽ നടത്താനിടയുള്ള ഓർബിറ്റൽ റീ-എൻട്രി ദൗത്യത്തിന്റെ ലോഞ്ചിറ്റ്യൂഡിനൽ ആൻഡ് ലാറ്ററൽ പ്ലെയിൻ കറക്ഷന് (Longitudinal And Lateral Plane Correction) ആവശ്യമായ അഡ്വാൻസ്ഡ് ഗൈഡൻസ് അൽഗോരിതത്തിന്റെ പ്രവർത്തനവും പരീക്ഷണത്തിലൂടെ സാധൂകരിച്ചതായി ഐഎസ്ആർഒ അറിയിച്ചു. എൽഇഎക്സ് -02 എന്ന ദൗത്യത്തിൽ നിന്നുള്ള വിങ്‌ഡ് ബോഡിയും ഫ്ളൈറ്റ് സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയാണ് പരീക്ഷണം നടത്തിയത്. രാജ്യത്തെ മറ്റ് ഐഎസ്ആർഒ കേന്ദ്രങ്ങളുടെയും ഇന്ത്യൻ വ്യോമസേനയുടെയും സഹകരണത്തിലൂടെയായിരുന്നു ദൗത്യം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംഘടിതമായ പ്രവർത്തനങ്ങളിലൂടെ സങ്കീർണ്ണമായ ദൗത്യത്തിൽ വിജയം കൈവരിച്ച ടീം അംഗങ്ങളെ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അഭിനന്ദിച്ചു. ഈ വിജയം ഭാവിയിലെ ദൗത്യങ്ങൾക്ക് കരുത്ത് പകരുന്നതാണെന്ന് വിഎസ്എസ്‌സി ഡയറക്ടർ ഡോ എസ് ഉണ്ണികൃഷ്ണൻ നായര്‍ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/India/
ഹാട്രിക് നേടി പുഷ്പക്; പുനരുപയോഗിക്കാന്‍ കഴിയുന്ന വിക്ഷേപണ വാഹനത്തിന്റെ അവസാനഘട്ട പരീക്ഷണം വിജയകരം
Open in App
Home
Video
Impact Shorts
Web Stories