TRENDING:

പാക് പൗരന്മാർ‌‍ക്ക് നൽകിയിരുന്ന എല്ലാ വിസകളും ഇന്ത്യ റദ്ദ് ചെയ്തു

Last Updated:

ഏപ്രിൽ 27 മുതൽ പാകിസ്ഥാൻ പൗരന്മാർക്ക് നൽകിയിട്ടുള്ള നിലവിലുള്ള എല്ലാ സാധുവായ വിസകളും റദ്ദാക്കി. മെഡിക്കൽ വിസകൾക്ക് ഏപ്രിൽ 29 വരെ മാത്രമേ സാധുത ഉണ്ടാകൂ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാകിസ്ഥാൻ പൗരന്മാർക്ക് നൽകിയ വിസകളും ഇന്ത്യ അടിയന്തരമായി റദ്ദാക്കി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ മന്ത്രിസഭയുടെ സുരക്ഷാ സമിതി എടുത്ത തീരുമാനപ്രകാരമാണ് നടപടി. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനപ്രകാരം, ഏപ്രിൽ 27 മുതൽ പാകിസ്ഥാൻ പൗരന്മാർക്ക് നൽകിയിട്ടുള്ള നിലവിലുള്ള എല്ലാ സാധുവായ വിസകളും റദ്ദാക്കി. മെഡിക്കൽ വിസകൾക്ക് ഏപ്രിൽ 29 വരെ മാത്രമാകും സാധുത ഉണ്ടാകൂ.
News18
News18
advertisement

“പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് സുരക്ഷാ കാര്യ മന്ത്രിസഭാ സമിതി എടുത്ത തീരുമാനങ്ങളുടെ തുടർച്ചയായി, പാകിസ്ഥാൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ അടിയന്തരമായി നിർത്തിവയ്ക്കാൻ കേന്ദ്ര സർക്കാര്‍ തീരുമാനിച്ചു. നിലവിൽ തീരുമാനമെടുത്ത പോലെ, ഇന്ത്യയിലുള്ള എല്ലാ പാകിസ്ഥാൻ പൗരന്മാരും വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഇന്ത്യ വിടണം,” പത്രക്കുറിപ്പിൽ പറയുന്നു.

അയൽരാജ്യത്തേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാരെ മന്ത്രാലയം ഉപദേശിക്കുകയും നിലവിൽ പാകിസ്ഥാനിലുള്ളവർ എത്രയും വേഗം ഇന്ത്യയിലേക്ക് മടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു.

Summary: India has suspended all the visas issued to Pakistani nationals with immediate effect, in accordance with the decision taken by the Cabinet Committee on Security (CCS) a day earlier. As per the notification released by the Ministry of External Affairs, all the existing valid visas issued to Pakistani nationals stand revoked with effect from 27 April. Additionally, the medical visas would be valid till 29 April.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
പാക് പൗരന്മാർ‌‍ക്ക് നൽകിയിരുന്ന എല്ലാ വിസകളും ഇന്ത്യ റദ്ദ് ചെയ്തു
Open in App
Home
Video
Impact Shorts
Web Stories