TRENDING:

പുല്‍വാമ ഭീകരാക്രമണം: പ്രതിഷേധം രേഖപ്പെടുത്തി ക്രിക്കറ്റ് ലോകം

Last Updated:

രാജ്യമാകെ ഭീകരാക്രമണത്തില്‍ നടുങ്ങിയിരിക്കവെയാണ് ക്രിക്കറ്റ് താരങ്ങളുടെ പ്രതികരണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ രോഷവും ഞെട്ടലും രേഖപ്പെടുത്തി ക്രിക്കറ്റ് താരങ്ങള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, നായകന്‍ വിരാട് കോഹ്‌ലി, ഉപനായകന്‍ രോഹിത് ശര്‍മ എന്നിവരാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. രാജ്യമാകെ ഭീകരാക്രമണത്തില്‍ നടുങ്ങിയിരിക്കവെയാണ് ക്രിക്കറ്റ് താരങ്ങളുടെ പ്രതികരണം.
advertisement

മേശയ്ക്ക് ചുറ്റും ഇരുന്ന് സംസാരിക്കേണ്ട സയമല്ലിതെന്നും യുദ്ധ ഭൂമിയിലാണ് സംസാരിക്കേണ്ടതെന്നും മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ പ്രതികരിച്ചു. സഹിച്ചത് മതിയെന്നും ഗംഭീര്‍ ട്വിറ്ററിലൂടെ പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബത്തിന് ആദരാഞ്ജലികള്‍ നേര്‍ന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവര്‍ എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെയെന്ന് ആസംസിച്ച വിരേന്ദര്‍ സെവാഗ് വേദന വിവരിക്കാന്‍ വാക്കുകളില്ലെന്നും പറഞ്ഞു. പുല്‍വാമയിലെ ആക്രമണവാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നെന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പറഞ്ഞത്. ഞെട്ടിക്കുന്നതും ഭയപ്പെടുത്തുന്നതുമായ സംഭവമാണ് നടന്നിരിക്കുന്നതെന്നായിരുന്നു രോഹിത് ശര്‍മയുടെ ട്വീറ്റ്.

ജമ്മു - ശ്രീനഗര്‍ ദേശീയ പാതയില്‍ ഇന്നലെ വൈകിട്ട് 3.25 നായിരുന്നു ഭീകരാക്രമണം. സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ 350 കിലോഗ്രാം സ്‌ഫോടക വസ്തു നിറച്ച വാഹനം ഓടിച്ചുകയറ്റിയാണ് സ്‌ഫോടനം നടത്തിയത്. വാഹന വ്യൂഹത്തിന്റെ മധ്യഭാഗത്തായി 42 പേര്‍ സഞ്ചരിച്ച ബസിലേയ്ക്കാണ് ഇയാള്‍ വാഹനം ഇടിച്ചു കയറ്റിയത്. ജയ്‌ഷെ മുഹമ്മദ് അംഗം ആദില്‍ അഹമ്മദാണ് ചാവേറാക്രമണം നടത്തിയതെന്നാണ് കണ്ടെത്തല്‍.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
പുല്‍വാമ ഭീകരാക്രമണം: പ്രതിഷേധം രേഖപ്പെടുത്തി ക്രിക്കറ്റ് ലോകം