TRENDING:

ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്ന ഇന്ത്യൻ നയത്തിൽ മാറ്റമുണ്ടാകാം: മന്ത്രി രാജ്നാഥ് സിംഗ്

Last Updated:

ഇന്ത്യ രണ്ടുതവണ ആണവായുധം പരീക്ഷിച്ച പൊഖ്റാനിൽ മുൻ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ ചരമവാർഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: ആണവായുധം ഇന്ത്യ ആദ്യം ഉപയോഗിക്കില്ല എന്ന നയത്തില്‍ ഭാവിയില്‍ മാറ്റമുണ്ടായേക്കാമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സംഘര്‍ഷമുണ്ടായാല്‍ ഇന്ത്യ ആദ്യം ആണവായുധം ഉപയോഗിക്കില്ല എന്നതാണ് ഇന്നുവരെ ഇന്ത്യയുടെ നയം. ആ നയത്തില്‍ മാറ്റം വരുമോ എന്നത് അന്നത്തെ സാഹചര്യത്തെ ആശ്രയിച്ചിരിക്കും- രാജ്‌നാഥ് പറഞ്ഞു. ഇന്ത്യ രണ്ടുതവണ ആണവായുധം പരീക്ഷിച്ച പൊഖ്‌റാനില്‍ മുൻ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ ചരമവാർഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
advertisement

അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്ത് ഇന്ത്യ ആണവശക്തിയാണെന്ന് പ്രഖ്യാപിച്ച സ്ഥലമാണ് പൊഖ്‌റാന്‍. ആണവായുധങ്ങളുടെ കാര്യത്തില്‍ ഇന്ത്യ സ്വീകരിച്ചു പോന്ന നയം ഇന്നും തുടരുന്നുണ്ട്. ഭാവിയില്‍ അതിന് എന്ത് സംഭവിക്കുമെന്ന കാര്യം അന്നത്തെ സാഹചര്യത്തെ അനുസരിച്ചിരിക്കും- രാജ്‌നാഥ് പറഞ്ഞു. അടല്‍ ബിഹാരി വാജ്‌പേയിയുടെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന് രാജ്‌നാഥ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്ന് ഇവിടെ എത്തി എന്നത് യാദൃച്ഛികമാണെന്നും രാജ്‌നാഥ് പറഞ്ഞു.

advertisement

ഇന്ത്യ ആണവശക്തിയുള്ള രാജ്യമാണ്. ആദ്യം പ്രയോഗിക്കില്ല എന്ന പ്രമാണമാണു രാജ്യത്തിനുള്ളത്. ഇതുവരെയും ആ പ്രമാണം മുറുകെപ്പിടിച്ചിട്ടുണ്ട്. ഭാവിയിൽ ഇങ്ങനെത്തന്നെയാകുമോ എന്നു പറയാനാകില്ല. സാഹചര്യങ്ങൾക്ക് അനുസരിച്ച് ആണവനയത്തിൽ മാറ്റം വരാം’– രാജ്നാഥ് പറഞ്ഞു. വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ കാലത്താണ് (1998) രണ്ടാം പൊഖ്റാൻ ആണവ പരീക്ഷണം ഇന്ത്യ നടത്തിയത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാകിസ്ഥാൻ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ രാജ്നാഥിന്റെ പ്രസ്താവനയ്ക്കു മാനങ്ങളേറെയാണ്.

2014 ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ, ആരെയും അമർച്ച ചെയ്യാൻ ഉപയോഗിക്കില്ലെന്നും സ്വയംരക്ഷക്ക് മാത്രമേ ആണവായുധം ഉപയോഗിക്കുവെന്നും നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഇന്ത്യ പിന്തുടർന്നുവന്ന ഈ നയമാണ് അമേരിക്കയുമായി ആണവകരാറിലേർപ്പെടാനും ആണവായുധ സാങ്കേതിവിദ്യ ലഭ്യമാക്കാനും സഹായകമായത്. ഇന്ത്യ പിന്തുടരുന്ന ആണവ നയത്തിൽ മാറ്റം വേണമെന്ന് സമീപകാലത്ത് പലമുതിർന്ന നേതാക്കളും ആവശ്യപ്പെട്ടിരുന്നു. മുൻ പ്രതിരോധ മന്ത്രി മനോഹര് പരീക്കർ 2016ൽ നിലവിലെ നയം പിന്തുടരുന്നത് ഗുണകരമാകുമോ എന്ന സംശയം പ്രകടിപ്പിച്ചിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്ന ഇന്ത്യൻ നയത്തിൽ മാറ്റമുണ്ടാകാം: മന്ത്രി രാജ്നാഥ് സിംഗ്