TRENDING:

ഇന്ദിരാ ഗാന്ധി ജോർജ് ഫെർണാണ്ടസിനെ ഭയപ്പെട്ടിരുന്നു: സുബ്രഹ്മണ്യൻ സ്വാമി

Last Updated:

റാം മനോഹർ ലോഹ്യയോട് ഏറെ അടുപ്പമുണ്ടായിരുന്ന ജോർജ് ഫെർണാണ്ടസ്, ആശയപരമായ ഭിന്നതയ്ക്കിടയിലും അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തിൽ തന്നെ ഉൾപ്പടെ ഒരേ കുടക്കീഴിൽ കൊണ്ടുവന്നുവെന്നും സുബ്രഹ്മണ്യൻ സ്വാമി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ കാലത്ത് ജോർജ് ഫെർണാണ്ടസിനെ ഭയപ്പെട്ടിരുന്നുവെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഒടുവിൽ ജോർജ് ഫെർണാണ്ടസ് അറസ്റ്റിലായെന്ന് അറിഞ്ഞതോടെയാണ് ഇന്ദിരയ്ക്ക് ആശ്വാസമായത്. അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടം മുതൽ താനും ജോർജ് ഫെർണാണ്ടസും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. താൻ ഒളിവിൽ പോയപ്പോൾ പോരാട്ടം നയിച്ചത് ജോർജ് ഫെർണാണ്ടസായിരുന്നുവെന്നും സുബ്രഹ്മണ്യൻ സ്വാമി ന്യൂസ് 18നോട് പറഞ്ഞു. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ വലിയ ദുഃഖമുണ്ടെന്നും സ്വാമി പറഞ്ഞു.
advertisement

റാം മനോഹർ ലോഹ്യയോട് ഏറെ അടുപ്പമുണ്ടായിരുന്ന ജോർജ് ഫെർണാണ്ടസ്, ആശയപരമായ ഭിന്നതയ്ക്കിടയിലും അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തിൽ തന്നെ ഉൾപ്പടെ ഒരേ കുടക്കീഴിൽ കൊണ്ടുവന്നുവെന്നും സുബ്രഹ്മണ്യൻ സ്വാമി അനുസ്മരിച്ചു. വലിയ ഹൃദയമുള്ള മനുഷ്യനായിരുന്നു ഫെർണാണ്ടസ്. ഉറച്ച് സോഷ്യലിസ്റ്റുമായിരുന്നു- സ്വാമി പറഞ്ഞു.

ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു; വിട വാങ്ങിയത് സോഷ്യലിസ്റ്റ് പോരാളി

രാഷ്ട്രീയത്തിനും അതീതമായി അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. പല വിഷയങ്ങളിലും അദ്ദേഹം തന്നെ ബന്ധപ്പെട്ടിട്ടുണ്ട്. അതീവ ധൈര്യശാരലിയായിരുന്ന ജോർജ് ഫെർണാണ്ടസ് വലിയ സമരങ്ങൾക്കും റാലികൾക്കും നേതൃത്വം നൽകി. ഇത് സർക്കാരിനെ ശരിക്കും സമ്മർദ്ദത്തിലാക്കി. ആശയപരമായ ഭിന്നതകളുണ്ടായിരുന്നെങ്കിലും പല കാര്യങ്ങളിലും തങ്ങൾ ഇരുവരും യോജിച്ചു പ്രവർത്തിച്ചുവെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

advertisement

കോൺഗ്രസിനെതിരെ എക്കാലവും ശക്തമായ നിലപാട് സ്വീകരിച്ചിരുന്നയാളാണ് ജോർജ് ഫെർണാണ്ടസ് എന്ന് മുതിർന്ന ബിജെപി നേതാക്കൾ പറഞ്ഞു. ഗാന്ധി കുടുംബത്തെ എക്കാലവും വെറുത്തിയിരുന്നയാളാണ് അദ്ദേഹം. ഗാന്ധി കുടുംബം ഇന്ത്യയ്ക്ക് ഗുണകരമാകുമെന്ന് ജോർജ് ഫെർണാണ്ടസ് ഒരിക്കലും വിശ്വസിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഗാന്ധി കുടുംബത്തെ ജീവിതകാലം മുഴുവൻ അദ്ദേഹം വെറുത്തിരുന്നു.

ലോകത്തിലെ പ്രമുഖ നേതാക്കൾക്കൊപ്പം ജോർജ് ഫെർണാണ്ടസ്

സോണിയ ഗാന്ധിയുടെ പ്രധാനമന്ത്രി പദവുമായി ബന്ധപ്പെട്ട വിവാദത്തിൽ പൌരത്വ വിഷയത്തിൽ ജോർജ് ഫെർണാണ്ടസ് തനിക്കൊപ്പം ഉറച്ചുനിന്നിരുന്നുവെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. എന്നാൽ എൽ.കെ. അദ്വാനിയാണ് അദ്ദേഹത്തെ പിന്തിരിപ്പിച്ചത്. എന്നാൽ അദ്ദേഹം തനിക്ക് എല്ലാ പിന്തുണയും നൽകിയിരുന്നു. ബോഫോഴ്സ് കേസിൽ ഇടപെടാൻ അദ്ദേഹം തീരുമാനിച്ചിരുന്നുവെങ്കിലും അന്നത്തെ സർക്കാരിന് പ്രതിസന്ധിയുണ്ടാക്കുമെന്നതുകൊണ്ട് മാത്രമാണ് പിൻമാറിയത്. കോൺഗ്രസിനെതിരെ ശക്തമായ നിലപാടുകളാണ് അദ്ദേഹം സ്വീകരിച്ചിരുന്നതെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

advertisement

ഇന്ദിരയ്‌ക്കെതിരെ 'ഡൈനാമിറ്റ് ഓപ്പറേഷന്‍', മന്ത്രിയായി കുത്തകകളെ തുരത്തി; തീവ്ര നിലപാടുകളുടെ നേതാവ്

മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ദിരാ ഗാന്ധി ജോർജ് ഫെർണാണ്ടസിനെ ഭയപ്പെട്ടിരുന്നു: സുബ്രഹ്മണ്യൻ സ്വാമി