TRENDING:

മസൂദ് അസ്ഹറിന്റെ മരണവാർത്ത: ശ്രദ്ധതിരിച്ച് വിടാനുള്ള പാക് ശ്രമമോ ?

Last Updated:

മസൂദ് മരിച്ചതായി പാകിസ്ഥാൻ തന്നെ സ്ഥിരീകരിച്ചാലും ശവസംസ്‌കാരം നടന്നതിന്റെ രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചാലെ ഇത് ഉറപ്പാക്കാൻ കഴിയൂ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി : ജയ്ഷ്-ഇ-മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ മരണവാർത്ത സംബന്ധിച്ച് സംശയങ്ങൾ ഏറുന്നു. കരളിൽ കാൻസർ ബാധിതനായി ചികിത്സയിലിരുന്ന മസൂദ് മരിച്ചുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പ്രചരിച്ചത്. ജയ്ഷ്-ഇ-മുഹമ്മദ് എന്നാൽ വാർത്തകൾ നിഷേധിച്ചിരുന്നു. പാകിസ്ഥാനും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും നടത്തിയിട്ടില്ല. ആ സാഹചര്യത്തിലാണ് മരണവാർത്ത സംബന്ധിച്ച സംശയങ്ങൾ ഏറുന്നത്.
advertisement

Also Read-മസൂദ് അസറിന്റെ മരണ വാർത്ത നിഷേധിച്ച് ജയിഷ് ഇ മുഹമ്മദ്

പുൽവാമ ഭീകരാക്രമണം അടക്കം ഇന്ത്യയിൽ നിരവധി തീവ്രവാദ ആക്രമണങ്ങൾക്ക് ചുക്കാന്‍ പിടിച്ച മസൂദിനെ വിട്ടു കിട്ടാൻ ഇന്ത്യ സമ്മർദ്ദം ശക്തമാക്കുന്നതിനിടെ ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമമാകാം മരണവാർത്തയെന്നാണ് കരുതപ്പെടുന്നത്. മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസ്, ബ്രിട്ടൻ, അമേരിക്ക എന്നീ രാജ്യങ്ങൾ നൽകിയ പ്രമേയം ഐക്യ രാഷ്ട്ര സുരക്ഷാ കൗണ്സിലിന്റെ പരിഗണനയിലാണ്. ആ സാഹചര്യത്തിൽ ഇയാളെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള സാധ്യത മുന്നിൽക്കണ്ടുള്ള നീക്കമാണെന്നും സംശയിക്കുന്നുണ്ട്.

advertisement

Also Read-അഭിനന്ദിന്റെ വാരിയെല്ലിന് പരുക്കേറ്റു; ശരീരത്തിൽ രഹസ്യ ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട്

മസൂദ് മരിച്ചിട്ടുണ്ടോ എന്ന് സ്വതന്ത്രമായി സ്‌ഥിരീകരിക്കപ്പെടേണ്ടതുണ്ടെന്നാണ് സർക്കാർ വൃത്തങ്ങളുടെവിലയിരുത്തൽ. മസൂദ് മരിച്ചതായി പാകിസ്ഥാൻ തന്നെ സ്ഥിരീകരിച്ചാലും ശവസംസ്‌കാരം നടന്നതിന്റെ രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചാലെ ഇത് ഉറപ്പാക്കാൻ കഴിയൂ.മസൂദ് അസ്ഹറിന്റെ മരണം സ്ഥിരീകരിച്ചാൽപോലും ജെയിഷേ മുഹമ്മദിന് എതിരായ നടപടികളുമായി ഇന്ത്യ മുന്നോട്ട് പോകും. മസൂദിന്റെ സഹോദരൻമാരായ റൗഫ്, ഇബ്രാഹിം എന്നിവർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് രാജ്യാന്തര വേദികളിൽ സമ്മർദ്ധം തുടരാനാണ് നീക്കം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
മസൂദ് അസ്ഹറിന്റെ മരണവാർത്ത: ശ്രദ്ധതിരിച്ച് വിടാനുള്ള പാക് ശ്രമമോ ?