മസൂദ് അസറിന്റെ മരണ വാർത്ത നിഷേധിച്ച് ജയിഷ് ഇ മുഹമ്മദ്

Last Updated:

രോഗ ബാധിതനായ അസർ വീടിന് പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണെന്ന് മാർച്ച് ഒന്നിന് പാക് വിദേശകാര്യ മന്ത്രി ഖുറേഷി CNN-ന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

ന്യൂഡല്‍ഹി:  മസൂദ് അസറിന്റെ മരണവാർത്ത നിഷേധിച്ച് ജയ്ഷ്-ഇ മുഹമ്മദ്. അസർ  ജീവനോടെയുണ്ടെന്ന് തീവ്രവാദ സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് പത്രക്കുറിപ്പിൽ അറിയിച്ചതായാണ് വിവരം. മസൂദ് അസര്‍ മരിച്ചെന്ന മാധ്യമ വാര്‍ത്തകള്‍ക്കു പിന്നാലെയാണ് നിഷേധക്കുറിപ്പുമായി ജയിഷ് ഇ മുഹമ്മദ് രംഗത്തെത്തിയിരിക്കുന്നത്.
കരളില്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അസര്‍ ശനിയാഴ്ചയാണ് മരിച്ചെന്നായിരുന്നു വാർത്ത. എന്നാൽ ഈ വാർത്തകളൊക്കെ തെറ്റാണെന്നും അസർ ഇപ്പോഴും ജീവനോടെയുണ്ടെന്നുമാണ് ജയ്ഷ് ഇ മുഹമ്മദ് അവകാശപ്പെടുന്നത്.
രോഗത്തെ  തുടര്‍ന്ന് ഏറെക്കാലമായി ഇയാള്‍ ചികിത്സയിലായിരുന്നെന്നും വാര്‍ത്തകളുണ്ടായിരുന്നു. രോഗ ബാധിതനായ അസർ വീടിന് പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണെന്ന് മാർച്ച് ഒന്നിന് പാക് വിദേശകാര്യ മന്ത്രി ഖുറേഷി CNN-ന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് അസർ പാകിസ്ഥാനിൽ തന്നെയുണ്ടെന്ന ഇന്ത്യയുടെ വാദത്തിന്ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്.
advertisement
കണ്ഡഹാറിലെ വിമാനറാഞ്ചലിനെ തുടർന്ന് അസിറിനെ ഇന്ത്യയ്ക്ക് മോചിപ്പിക്കേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെ നിരവധി ഭീകരാക്രമണങ്ങളാണ് ജയ്ഷ് ഇ മുഹമ്മദ് ഇന്ത്യയിൽ നടപ്പാക്കിയത്.
ഫെബ്രുവരി 14-ന് പുൽവാമയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിനു നേരെ നടത്തിയ ഭീകരാക്രമണത്തിനു പിന്നിലും ജയ്ഷ് ഇ മുഹമ്മദായിരുന്നു. ഇതിനു പിന്നാലെ ഇന്ത്യൻ വ്യോമ സേന ജയ്ഷ് ഇ മുഹമ്മദിന്റെ ബാലാകോട്ടിലുള്ള ആസ്ഥാനം വ്യോമാക്രമണത്തിലൂടെ തകർത്തിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
മസൂദ് അസറിന്റെ മരണ വാർത്ത നിഷേധിച്ച് ജയിഷ് ഇ മുഹമ്മദ്
Next Article
advertisement
'കേരളത്തിൽ നിന്നുകൊണ്ട് രാജ്യം മുഴുവൻ പ്രവർത്തിക്കാമല്ലോ'; അബിൻ വർക്കിക്ക് മറുപടിയുമായി സണ്ണി ജോസഫ്
'കേരളത്തിൽ നിന്നുകൊണ്ട് രാജ്യം മുഴുവൻ പ്രവർത്തിക്കാമല്ലോ'; അബിൻ വർക്കിക്ക് മറുപടിയുമായി സണ്ണി ജോസഫ്
  • അബിൻ വർക്കിയുടെ അതൃപ്തിക്ക് മറുപടിയുമായി സണ്ണി ജോസഫ് രംഗത്ത് വന്നത് ശ്രദ്ധേയമായി.

  • കേരളത്തിൽ നിന്നുകൊണ്ട് രാജ്യം മുഴുവൻ പ്രവർത്തിക്കാമെന്ന് സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു.

  • പാർട്ടി തീരുമാനങ്ങൾ അംഗീകരിക്കുമെന്നും അബിൻ വർക്കി മാധ്യമങ്ങളോട് വ്യക്തമാക്കി.

View All
advertisement