പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ഭീകരവാദത്തെ നേരിടാൻ ഇന്ത്യ ഇസ്രായേൽ മാതൃക പിന്തുടരണമെന്ന് വിവിധ കോണുകളിൽ നിന്ന് അഭിപ്രായമുയർന്നിരുന്നു. കൃത്യതയാർന്ന അതിവേഗത്തിലുമുള്ള തിരിച്ചടികൾക്ക് പേരുകേട്ടതാണ് ഇസ്രായേലി സൈന്യം. ഇസ്രായേലി സൈന്യത്തിൽ കേണൽ പദവിയിൽ നിന്ന് വിരമിച്ചയാളാണ് 52കാരനായ മാൽക്ക. പാകിസ്താനുമായി ഇസ്രായേലിന് നയതന്ത്ര ബന്ധങ്ങളൊന്നും തന്നെയില്ലെന്നും സ്ഥാനപതി വ്യക്തമാക്കി.
advertisement
പുൽവാമ ആക്രമണത്തിന് പിന്നാലെ ഇതിനെ അപലപിച്ചും ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചും മാൽക്ക രംഗത്തെത്തിയിരുന്നു. ദുരന്തസമയത്ത് ഇന്ത്യക്കും ഇന്ത്യക്കാർക്കുമൊപ്പം നിൽക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പുൽവാമ ഭീകരാക്രമണത്തിൽ പാക് ചാര സംഘടനയായ ഐഎസ്ഐക്ക് പങ്കുണ്ടെന്നകാര്യത്തിൽ ഇന്ത്യ ഉറച്ചുനിൽക്കുകയാണ്. ആക്രണത്തിന്റെ ഉത്തരവാദിത്വം പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.