അതേസമയം, ചന്ദ്രയാന്‍ രണ്ട് ദൗത്യം 90- മുതല്‍ 95 ശതമാനം വരെ വിജയമെന്ന് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ) കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു . ഒരു വര്‍ഷം മാത്രം ആയുസുണ്ടാകുമെന്നു കരുതിയിരുന്ന ഒര്‍ബിറ്റ് ഏഴു വര്‍ഷത്തിലധികം ചന്ദ്രനെ ഭ്രമണം ചെയ്യുമെന്നും ഇസ്രോ വ്യക്തമാക്കി.
ചന്ദ്രയാന്‍ ഒന്നില്‍ നിന്നും വ്യത്യസ്തമായി രണ്ടാമത്തെ ദൗത്യത്തില്‍ രണ്ട് തരംഗദൈര്‍ഘ്യത്തിലുള്ള ഓര്‍ബിറ്ററുകളാണ് ഉപയോഗിച്ചത്. ഓര്‍ബിറ്ററുകളിലുള്ള പേലോഡുകളില്‍ നിന്നും വരും വര്‍ഷങ്ങളില്‍ നിരവധി വിവരങ്ങള്‍ നമുക്ക് ലഭിക്കും. ശാസ്ത്രീയമായി നോക്കുമ്പോള്‍ ചന്ദ്രയാന്‍ രണ്ട് നൂറു ശതമാനവും വിജയമായിരുന്നു. എന്നാല്‍ സാങ്കേതികമായി മാത്രമാണ് പരാജയപ്പെട്ടത്. ദൗത്യം നൂറു ശതമാനത്തോളെ വിജയമായിരുന്നെന്നും കെ. ശിവൻ കഴിഞ്ഞദിവസം ന്യൂസ് 18നോട് പറഞ്ഞിരുന്നു.
advertisement
ഓര്‍ബിറ്ററിന് ഏഴര വര്‍ഷത്തോളം ചന്ദ്രനെ ഭ്രമണം ചെയ്യാന്‍ സാധിക്കും. നേരത്തെ അത് ഒരു വര്‍ഷമെന്നാണ് കണക്കാക്കിയിരുന്നത്. ഇതിലൂടെ ചന്ദ്രനെ പൂര്‍ണമായും നമ്മുടെ നിരീക്ഷണ വലയത്തിലാക്കാന്‍ സാധിക്കുമെന്നും ശിവന്‍ വ്യക്തമാക്കിയിരുന്നു.
ചന്ദ്രയാന്‍ ദൗത്യം ഇസ്രോയുടെ മറ്റു പദ്ധതികളെയൊന്നും ബാധിച്ചിട്ടില്ലെന്നും ഡോ. ശിവന്‍ വ്യക്തമാക്കി. ഒക്ടോബര്‍ മാസത്തോടെ കാര്‍ട്ടോസാറ്റ് പദ്ധതി പൂര്‍ത്തിയാക്കും. 2020-ല്‍ ഗഗന്‍യാന്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.