Chandrayaan-2 | ചന്ദ്രയാന്‍ രണ്ട് ദൗത്യം 95 ശതമാനം വിജയം; ഓര്‍ബിറ്റര്‍ 7.5 വര്‍ഷം ചന്ദ്രനെ ഭ്രമണം ചെയ്യുമെന്ന് ഡോ. കെ ശിവൻ
Last Updated:
വിക്രം ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ അടുത്ത 14 ദിവസം ശ്രമം തുടരുമെന്ന് ഇസ്രോ ചെയര്‍മാന്‍ ഡോ. കെ ശിവൻ പറഞ്ഞു
ന്യൂഡല്‍ഹി: ചന്ദ്രയാന്‍ രണ്ട് ദൗത്യം 90- മുതല്‍ 95 ശതമാനം വരെ വിജയമെന്ന് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ). ഒരു വര്‍ഷം മാത്രം ആയുസുണ്ടാകുമെന്നു കരുതിയിരുന്ന ഒര്‍ബിറ്റ് ഏഴു വര്‍ഷത്തിലധികം ചന്ദ്രനെ ഭ്രമണം ചെയ്യുമെന്നും ഇസ്രോ വ്യക്തമാക്കി. വിക്രം ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമം തുടരുകയാണെന്നും അടുത്ത 14 ദിവസം ഇത് തുടരുമെന്നും ഇസ്രോ ചെയര്‍മാന്‍ ഡോ. കെ ശിവനും പറഞ്ഞു.
"സോഫ്ട് ലാന്‍ഡിംഗിന്റെ ആദ്യ ഘട്ടത്തില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ അവസാനഘട്ടമായപ്പോള്‍ വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായി."- ഡോ. ശിവന്‍ പറഞ്ഞു.
#Chandrayaan2 mission was a highly complex mission, which represented a significant technological leap compared to the previous missions of #ISRO to explore the unexplored south pole of the Moon.
For more updates please visit https://t.co/4vIrztVnng
— ISRO (@isro) September 7, 2019
advertisement
"ദൗത്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടുകള്‍ പ്രചോദനമായി. അദ്ദേഹത്തിന്റെ പ്രസംഗം വന്‍പിന്തുണയും പ്രചോദനവുമാണ് ഞങ്ങളിലുണ്ടാക്കിയത്. പ്രധാനമന്ത്രിയുടെ വാക്കുകളില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്."
"ചന്ദ്രയാന്‍ ഒന്നില്‍ നിന്നും വ്യത്യസ്തമായി രണ്ടാമത്തെ ദൗത്യത്തില്‍ രണ്ട് തരംഗദൈര്‍ഘ്യത്തിലുള്ള ഓര്‍ബിറ്ററുകളാണ് ഉപയോഗിച്ചത്. ഓര്‍ബിറ്ററുകളിലുള്ള പേലോഡുകളില്‍ നിന്നും വരും വര്‍ഷങ്ങളില്‍ നിരവധി വിവരങ്ങള്‍ നമുക്ക് ലഭിക്കും. ശാസ്ത്രീയമായി നോക്കുമ്പോള്‍ ചന്ദ്രയാന്‍ രണ്ട് നൂറു ശതമാനവും വിജയമായിരുന്നു. എന്നാല്‍ സാങ്കേതികമായി മാത്രമാണ് പരാജയപ്പെട്ടത്. ദൗത്യം നൂറു ശതമാനത്തോളെ വിജയമായിരുന്നു."
advertisement
"ഓര്‍ബിറ്ററിന് ഏഴര വര്‍ഷത്തോളം ചന്ദ്രനെ ഭ്രമണം ചെയ്യാന്‍ സാധിക്കും. നേരത്തെ അത് ഒരു വര്‍ഷമെന്നാണ് കണക്കാക്കിയിരുന്നത്. ഇതിലൂടെ ചന്ദ്രനെ പൂര്‍ണമായും നമ്മുടെ നിരീക്ഷണ വലയത്തിലാക്കാന്‍ സാധിക്കും"- ശിവന്‍ പറഞ്ഞു.
നിലവില്‍ വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായിരിക്കുകയാണ്. അടുത്ത 14 ദിവസം ലാന്‍ഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. ചന്ദ്രയാന്‍ ദൗത്യം ഇസ്രോയുടെ മറ്റു പദ്ധതികളെയൊന്നും ബാധിച്ചിട്ടില്ലെന്നും ഡോ. ശിവന്‍ വ്യക്തമാക്കി.
ഒക്ടോബര്‍ മാസത്തോടെ കാര്‍ട്ടോസാറ്റ് പദ്ധതി പൂര്‍ത്തിയാക്കും. 2020-ല്‍ ഗഗന്‍യാന്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 07, 2019 9:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
Chandrayaan-2 | ചന്ദ്രയാന്‍ രണ്ട് ദൗത്യം 95 ശതമാനം വിജയം; ഓര്‍ബിറ്റര്‍ 7.5 വര്‍ഷം ചന്ദ്രനെ ഭ്രമണം ചെയ്യുമെന്ന് ഡോ. കെ ശിവൻ