2020ലെ ദേശീയ വിദ്യാഭ്യാസനയവും ഇന്ത്യന്‍ വൈജ്ഞാനിക സംവിധാനവും സര്‍വകലാശാലയില്‍ നടപ്പാക്കുന്നതിനെക്കുറിച്ചു് പഠിക്കാന്‍ ജെഎന്‍യു ഒരു സമിതി രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ച് കൊണ്ടാണ് പുതിയ പഠന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഹിന്ദുമതം, ബുദ്ധമതം, ജൈനമതം എന്നിവയെക്കുറിച്ചുള്ള അക്കാദമിക് പഠനത്തിൽ വർധിച്ചുവരുന്ന താൽപ്പര്യത്തോടുള്ള പ്രതികരണം കൂടിയാണ് ഈ കേന്ദ്രങ്ങളുടെ സ്ഥാപനമെന്ന് അധികൃതർ പറഞ്ഞു. ഈ പുതിയ പഠന കേന്ദ്രങ്ങൾ ഈ മതങ്ങളുടെ തത്ത്വചിന്തകൾ, ചരിത്രങ്ങൾ, സാംസ്കാരിക സംഭാവനകൾ എന്നിവയുമായി ആഴത്തിലുള്ള അക്കാദമിക് ഇടപഴകൽ പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക പ്രോഗ്രാമുകളും കോഴ്സുകളും നൽകും.
advertisement
ഡല്‍ഹി സര്‍വകലാശാല കഴിഞ്ഞ വര്‍ഷം തന്നെ ഹിന്ദു പഠന കേന്ദ്രം ആരംഭിച്ചിരുന്നു. ഇപ്പോഴിവിടെ വിഷയത്തില്‍ ബിരുദാനന്തര ബിരുദം നല്‍കുന്നുണ്ട്. ബിരുദ പ്രോഗ്രാമുകള്‍ തുടങ്ങുന്നതിനെക്കുറിച്ചും കേന്ദ്രം ആലോചിക്കുന്നുണ്ട്.
നേരത്തെ തന്നെ ഡല്‍ഹി സര്‍വകലാശാലയില്‍ ബുദ്ധമത പഠന കേന്ദ്രം ഉണ്ട്. സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്‌ഡ് സ്റ്റഡീസ് ഇന്‍ ബുദ്ധിസം സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി മാര്‍ച്ചില്‍ ലഭിച്ചു. 35 കോടിയാണ് ഇതിന് പ്രതീക്ഷിക്കുന്ന ചെലവ്.
ജെഎൻയു കാംപസിലെ ജലക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളും പരിഗണനയിലുണ്ട്. ജലശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും ചെക്ക് ഡാമുകൾ നിർമിക്കുന്നതിനുമുള്ള പദ്ധതികൾ നടന്നുവരികയാണ്. കൂടാതെ, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന സൗകര്യങ്ങളും പ്രശ്നങ്ങളും വിലയിരുത്തുന്നതിന് ഒരു ഓഡിറ്റ് നടത്തും.
Summary: Jawaharlal Nehru University has announced the establishment of three new centres for the study of Hindu Dharma, Buddhism, and Jainism.