ഫീസ് വർദ്ധന ഉൾപ്പെടെ ഹോസ്റ്റൽ മാനുവൽ പരിഷ്കരണത്തിന് എതിരായ വിദ്യാർഥി സമരമാണ് ജെഎൻയുവിൽ സംഘർഷത്തിലേക്ക് മാറിയത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും കേന്ദ്രമാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാലും പങ്കെടുത്ത ബിരുദദാന ചടങ്ങ് ബഹിഷ്കരിച്ച വിദ്യാർഥികൾ ക്യാംപസിനു പുറത്ത് പ്രതിഷേധവുമായി എത്തുകയായിരുന്നു.
പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മൂന്നു ദിവസം കൂടി വേണമെന്ന ശിവസേനയുടെ അപേക്ഷ ഗവർണർ തള്ളി; സർക്കാർ ഉണ്ടാക്കാൻ NCPക്ക് ക്ഷണം
ക്യാംപസിൽ സ്ഥാപിച്ച ഉപരാഷ്ട്രപതിയുടെയും കേന്ദ്രമന്ത്രിയുടെയും ചിത്രങ്ങൾ അടങ്ങിയ ഫ്ലക്സ് ബോർഡുകളിൽ മഷി തേച്ചും വിദ്യാർഥികൾ പ്രതിഷേധിച്ചു. വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാലിന് ഏറെ സമയം ക്യാംപസിൽ നിന്ന് പുറത്തിറങ്ങാനും കഴിഞ്ഞില്ല.
advertisement
ഹോസ്റ്റൽ ഫീസ് അഞ്ച് ഇരട്ടിയോളം വർദ്ധിപ്പിച്ചതിനെതിരെ കഴിഞ്ഞ 10 ദിവസമായി ജെഎൻയുവിൽ വിദ്യാർഥികൾ സമരത്തിലാണ്. പുതിയ സമയക്രമവും ഡ്രസ്കോഡും പിൻവലിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. വിഷയത്തിൽ ഇടപെടാമെന്ന് ഇന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി ഉറപ്പു നൽകിയെങ്കിലും പ്രശ്നം പരിഹരിക്കുന്നതു വരെ സമരം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം.