മൂന്നു ദിവസം കൂടി വേണമെന്ന ശിവസേനയുടെ അപേക്ഷ ഗവർണർ തള്ളി; സർക്കാർ ഉണ്ടാക്കാൻ NCPക്ക് ക്ഷണം
Last Updated:
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ഗവർണർ എൻ സി പിയെ ക്ഷണിച്ചു
മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്നും പക്ഷേ, മൂന്നു ദിവസം കൂടി വേണമെന്നും ശിവസേന ഗവർണറിനോട്. എന്നാൽ, ശിവസേനയുടെ ഈ അപേക്ഷ ഗവർണർ തള്ളി. ശിവസേന നേതാവ് ആദിത്യ താക്കറെ മറ്റ് പാർട്ടി നേതാക്കൾക്കൊപ്പം എത്തിയാണ് ഗവർണറെ കണ്ടത്.
എൻസിപി, കോൺഗ്രസ് രാഷ്ട്രീയ പാർട്ടികളുടെ കൈയിൽ നിന്ന് പിന്തുണക്കത്ത് ലഭിക്കാൻ കൂടുതൽ സമയം വേണമെന്ന് ആയിരുന്നു ശിവസേന നേതാക്കൾ ഗവർണറെ അറിയിച്ചത്. സേന സർക്കാരിനെ പിന്തുണയ്ക്കാൻ എൻ സി പിയും കോൺഗ്രസും സമ്മതം അറിയിച്ചിട്ടുണ്ടെന്നും നേതാക്കൾ ഗവർണറിനെ അറിയിച്ചു.
ഉദ്ദവ് താക്കറെ നേതൃത്വം നൽകുന്ന സർക്കാരിനെ പിന്തുണയ്ക്കാമെന്ന് എൻ സി പിയും കോൺഗ്രസും സമ്മതിച്ചതായി ഇന്നു വൈകുന്നേരം ശിവസേന പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സർക്കാർ രൂപീകരണം സംബന്ധിച്ച് ഗവർണറെ അന്തിമതീരുമാനം അറിയിക്കാനുള്ള സമയം അവസാനിക്കാൻ അഞ്ച് മിനിറ്റ് മാത്രം ബാക്കി നിൽക്കേയാണ് ഇക്കാര്യത്തെക്കുറിച്ച് എൻ സി പിയുമായി ചർച്ച നടത്തണമെന്ന് കോൺഗ്രസ് വ്യക്തമാക്കിയത്.
advertisement
ഇതിനിടെ, മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ഗവർണർ എൻ സി പിയെ ക്ഷണിച്ചു. ബി ജെ പിക്കും ശിവസേനയ്ക്കും സർക്കാർ രൂപീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഗവർണർ എൻ സി പിയെ ക്ഷണിച്ചത്. ഇതിനിടയിൽ സർക്കാർ രൂപീകരണ ശ്രമം തുടരുമെന്ന് എൻ സി പി നേതാവ് ആദിത്യ താക്കറെ വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 11, 2019 8:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മൂന്നു ദിവസം കൂടി വേണമെന്ന ശിവസേനയുടെ അപേക്ഷ ഗവർണർ തള്ളി; സർക്കാർ ഉണ്ടാക്കാൻ NCPക്ക് ക്ഷണം