ഈറോഡ് ഉപതിരഞ്ഞെടുപ്പിൽ ഓട്ടോ ചിഹ്നത്തിൽ മത്സരിച്ച് പരാജയപ്പെട്ട വ്യക്തിയാണ് റിഥന്യയുടെ അച്ഛൻ അണ്ണാദുരൈ. അയാൾ ഇപ്പോൾ ഒരു ബനിയൻ കമ്പനി നടത്തുകയാണ്. തിരുപ്പൂർ ജില്ലാ കോൺഗ്രസ് പാർട്ടി പ്രസിഡന്റ് കൃഷ്ണന്റെ മൂത്ത മകന്റെ മകനായ കവിൻ കുമാറാണ് റിഥന്യയുടെ ഭർത്താവ്.
ഭർത്താവും കുടുംബവും തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുണ്ടെന്ന് റിഥന്യ മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഈ കാര്യങ്ങൾ വിശദമാക്കിക്കൊണ്ട് പെൺകുട്ടി അച്ഛന് വാട്ട്‌സ്ആപ്പിൽ ഒരു ഓഡിയോ സന്ദേശവും അയച്ചു. ശേഷം മോണ്ടിപ്പാളയം ക്ഷേത്രത്തിലേക്കുള്ള വഴിയിൽ കാർ റോഡരികിൽ നിർത്തി കീടനാശിനി കഴിച്ചാണ് റിഥന്യ ആത്മഹത്യ ചെയ്തത്.
advertisement
തന്റെ തീരുമാനത്തിന് പിന്നിൽ ഭർത്താവ് കവിൻകുമാർ, അമ്മായിയപ്പൻ ഈശ്വരമൂർത്തി, അമ്മായിയമ്മ ചിത്രാദേവി എന്നിവരാണെന്ന് റിഥന്യ പറയുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നു. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
(Summary: A newlywed bride in Tiruppur committed suicide just 78 days after marriage. Rithanya (27), daughter of Annadurai, a native of Avinashi Kaikatty Puttur in Tiruppur district, committed suicide. It is reported that the girl committed suicide after being unable to bear the torture of her husband and family.)