TRENDING:

സ്ത്രീപ്രവേശനത്തിനൊപ്പം പുരുഷൻമാർ; എതിർത്തത് വനിതാ ജഡ്ജി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ശബരിമല സ്ത്രീ പ്രവേശനത്തിൽ വിധി പറഞ്ഞത്. ബെഞ്ചിൽ അഞ്ച് പുരുഷൻമാരും ഒരു സ്ത്രീയും. ചീഫ് ജസ്റ്റിസ് ഉൾപ്പടെ നാലു പുരുഷൻമാരും ശബരിമലയിൽ പ്രായഭേദനമ്യേ സ്ത്രീ പ്രവേശനമാകാമെന്ന നിലപാട് സ്വീകരിച്ചപ്പോൾ ബെഞ്ചിലെ ഏക വനിതാ ജഡ്ജി വിയോജിക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. സുപ്രീം കോടതയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യവെ ജഡ്ജിയായി നിയമിക്കപ്പെട്ട ആദ്യ വ്യക്തിയായ ഇന്ദു മൽഹോത്ര ശബരിമല സ്ത്രീ പ്രവേശനത്തിൽ വ്യത്യസ്ത നിലപാടെടുത്തത് മതപരമായ വിശ്വാസം ചൂണ്ടിക്കാട്ടിയായിരുന്നു. മതവുമായി ബന്ധപ്പെട്ട ആഴമേറിയ വൈകാരിക വിഷയങ്ങൾ മതത്തിനും തന്ത്രികൾക്കും വിടുന്നതാണ് നല്ലതെന്നായിരുന്നു ഇന്ദു മൽഹോത്രയുടെ നിലപാട്. അയ്യപ്പ ഭക്തരെ പ്രത്യേക വിഭാഗമായി കണക്കാക്കണമെന്നും അവ പറഞ്ഞു.
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
സ്ത്രീപ്രവേശനത്തിനൊപ്പം പുരുഷൻമാർ; എതിർത്തത് വനിതാ ജഡ്ജി