ഫെബ്രുവരി 14ന് ഭരണഘടനാ ശിൽപ്പി കൂടിയായ ബി.ആർ അംബേദ്കറിന്റെ ജന്മവാർഷികമാണ്. ഫൂലെയെപ്പോലെ സമൂഹത്തിലെ പിന്നോക്ക വിഭാഗത്തിൽ നിന്ന് വന്ന് സാമൂഹിക പരിഷ്‌കരണങ്ങൾക്കായി പോരാടിയ വ്യക്തിയാണ് അദ്ദേഹം. ഇരുവർക്കും ആദരമർപ്പിച്ച മൻ കി ബാത്തിന്റെ ഒരു ക്ലിപ്പ് കൂടി പ്രധാനമന്ത്രി പങ്കുവെച്ചു.
മഹാത്മ ഫൂലെയുടെയും ഡോ. ബാബാസാഹേബ് അംബേദ്കറിന്റെയും മഹത്തായ സംഭാവനകൾക്ക് ഇന്ത്യ എല്ലായ്‌പ്പോഴും നന്ദിയുള്ളവരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫൂലെയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ബിജെപി രാജ്യത്തുടനീളം പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വ്യാഴാഴ്ച അംബേദ്കറെ അനുസ്മരിക്കാനുള്ള ഒരു വലിയ പരിപാടിയും പാർട്ടി ആസൂത്രണം ചെയ്തിട്ടുണ്ട്.
advertisement
Also Read- അംബേദ്കര്‍ ജയന്തി തമിഴ്നാട്ടില്‍ ഇനി സമത്വ ദിനം; പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് സ്റ്റാലിന്‍
1827ൽ മഹാരാഷ്ട്രയിൽ ജനിച്ച ഫൂലെ സാമൂഹിക വിവേചനത്തിനെതിരെയും വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കിടയിൽ പ്രവർത്തിച്ചു. സ്ത്രീ ശാക്തീകരണത്തിനു വേണ്ടിയും അദ്ദേഹം പോരാടി. അദ്ദേഹത്തിന്റെ ഭാര്യ സാവിത്രിഭായ് ഫൂലെയും അദ്ദേഹത്തോടൊപ്പം ഈ ലക്ഷ്യത്തിനായി പ്രവർത്തിച്ചിരുന്നു.
സാമൂഹിക പരിഷ്‌കർത്താവ്, ചിന്തകൻ, സന്നദ്ധ പ്രവർത്തകൻ, എഴുത്തുകാരൻ, പണ്ഡിതൻ, പത്രാധിപൻ, ദൈവശാസ്ത്രജ്ഞൻ, തത്ത്വജ്ഞാനി എന്നീ മേഖലകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. മഹാരാഷ്ട്രയിലെ സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനത്തിലെ ഏറ്റവും പ്രമുഖനായ ഒരാളായിട്ടാണ് അദ്ദേഹത്തെ പരിഗണിക്കപ്പെടുന്നത്. 1848 ൽ പെൺകുട്ടികൾക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ സ്‌കൂൾ ജ്യോതിറാവു ഫൂലെയാണ് സ്ഥാപിച്ചത്.
1873 സെപ്റ്റംബറിൽ ജ്യോതിറാവു ഫൂലെയും അദ്ദേഹത്തിന്റെ അനുയായികളും ചേർന്ന് 'സത്യ ശോധക് സമാജ്' എന്ന സംഘടന സ്ഥാപിച്ചു. സംഘടനയുടെ ആദ്യ അധ്യക്ഷനും ഖജാൻജിയും അദ്ദേഹം തന്നെയായിരുന്നു. ബഹുജൻ വിഭാഗങ്ങൾ, ശൂദ്രർ എന്നിവർക്ക് നേരെയുള്ള ബ്രാഹ്മണ വിഭാഗത്തിന്റെ വിവേചനത്തെയും ചൂഷണത്തേയും തടയുകയും അതിൽ നിന്ന് അവരെ മോചിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു സംഘടനയുടെ പ്രധാന ലക്ഷ്യം.
നേരത്തെ, സാവിത്രിഭായ് ഫൂലെയുടെ ജന്മവാർഷികദിനമായ ജനുവരി 3 അന്താരാഷ്ട്ര അധ്യാപക ദിനമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ഒബിസി സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. പാർലമെന്റിൽ മഹാത്മ ജ്യോതിറാവു ഫൂലെയുടെ അടുത്തായി സാവിത്രിഭായ് ഫൂലെയുടെ പ്രതിമ സ്ഥാപിക്കണമെന്നും വിദ്യാർത്ഥികൾ പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടു. എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഡിജിറ്റൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ സാമൂഹ്യക്ഷേമ ഹോസ്റ്റലുകൾ ആരംഭിക്കണമെന്നും സ്‌കൂൾ പാഠപുസ്‌കങ്ങളിൽ സാവിത്രിഭായ് ഫൂലെയുടെ ജീവചരിത്രങ്ങൾ ഉൾപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.
