TRENDING:

ഷിരൂർ മണ്ണിടിച്ചിൽ; അർജുന്റെ ലോറി കരയിൽ ഇല്ലെന്ന് സൈന്യം സ്ഥിരീകരിച്ചു; പരിശോധന ഇനി പുഴയിൽ

Last Updated:

റഡാറിൽ സിഗ്നൽ ലഭിച്ച മൂന്നിടത്തും പരിശോധന നടത്തിയെങ്കിലും ലോറി കണ്ടെത്താനായില്ല. കരയിൽ ലോറി ഇല്ല എന്ന കാര്യം സൈന്യം സ്ഥിരീകരിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുന് വേണ്ടിയുള്ള കാത്തിരിപ്പ് നീളുന്നു. റഡാറിൽ സിഗ്നൽ ലഭിച്ച മൂന്നിടത്തും പരിശോധന നടത്തിയെങ്കിലും ലോറി കണ്ടെത്താനായില്ല. കരയിൽ ലോറി ഇല്ല എന്ന കാര്യം സൈന്യവും സ്ഥിരീകരിച്ചു. ഇനി ഗംഗാവാലി പുഴ കേന്ദ്രീകരിച്ചായിരിക്കും തിരച്ചിൽ. ഇതിനിടെ, പുഴയിൽ വീണ എൽപിജി ബുള്ളറ്റ് ടാങ്കർ കരയ്ക്കെത്തിച്ചു. മണ്ണിടിച്ചിലിൽ കാണാതായ ടാങ്കർ 7 കിലോമീറ്റർ മാറിയാണ് കണ്ടെത്തിയത്. ടാങ്കറിലുണ്ടായിരുന്ന പാചകവാതകം തുറന്നുകളഞ്ഞ ശേഷമാണ് കരയ്ക്കെത്തിച്ചത്.
advertisement

അർജുനും ലോറിയും കരയിലെ മൺകൂനയ്ക്ക് അടിയിലില്ലെന്ന് സൈന്യം സ്ഥിരീകരിച്ചു. റോഡിൽ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്. കുടുംബം പറഞ്ഞ സ്ഥലങ്ങളിൽ എല്ലാം പരിശോധന നടത്തിയെന്ന് സൈന്യം അറിയിച്ചു. ആദ്യഘട്ടത്തിൽ പരിശോധന നടത്തി മണ്ണ് നീക്കിയ സ്ഥലത്ത് വീണ്ടും സിഗ്നൽ ലഭിച്ചിരുന്നു. ഈ പ്രദേശവും രക്ഷാപ്രവർത്തകർ പരിശോധിച്ചു.

ഇടിഞ്ഞുവീണ മണ്ണിനൊപ്പം ലോറി ഗംഗാവലി നദിയിലേക്ക് പതിച്ചേക്കാമെന്ന സംശയത്തിലാണ് സൈന്യം. ഇതോടൊപ്പം നദിക്കരയിൽ നിന്ന് ഒരു സിഗ്നൽ കിട്ടിയെന്നും സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. നദിക്കരയിലെ സിഗ്നൽ കിട്ടിയ പ്രദേശം മാർക്ക് ചെയ്തു പരിശോധിക്കുകയാണ് ഒരു സംഘം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അര്‍ജുന്റെ ലോറി റോഡരികിൽ നിര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും ദിവസങ്ങൾ റോഡിലെ മൺകൂനയിൽ പരിശോധന നടത്തിയത്. നിലവിൽ റഡാര്‍ ഉപയോഗിച്ചു പുഴയിലും പരിശോധന നടത്തുന്നുണ്ട്. വളരെ ആഴത്തിലും ദൂരത്തിലുംനിന്ന് സിഗ്നല്‍ കണ്ടെത്താന്‍ ഈ റഡാറിനു ശേഷിയുണ്ട്. എന്നാൽ നദിയിൽ വലിയ അളവിൽ മൺകൂനയുള്ളത് തിരിച്ചടിയാണ്.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഷിരൂർ മണ്ണിടിച്ചിൽ; അർജുന്റെ ലോറി കരയിൽ ഇല്ലെന്ന് സൈന്യം സ്ഥിരീകരിച്ചു; പരിശോധന ഇനി പുഴയിൽ
Advertisement
Open in App
Home
Video
Impact Shorts
Web Stories