സിറ്റി ബസ്സുകളുടെ നടത്തിപ്പു ചുമതലയുള്ള ബംഗളൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന് 1.75 കോടി രൂപയും നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന് 2.11 കോടി രൂപയും ചെലവായി. കല്യാണ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ചെലവ് 1.40 കോടിയാണ്. തിങ്കളാഴ്ചയിലെ ചെലവ് മുൻനിർത്തി കണക്കു കൂട്ടിയാൽ, ശക്തി പദ്ധതിയുടെ പ്രതിവർഷ ചെലവ് 3,200 കോടിയ്ക്കും 3,400 കോടിയ്ക്കും ഇടയിൽ വരുമെന്ന് ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
advertisement
പുതുതായി അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാർ സൗജന്യങ്ങൾ നൽകി ജനങ്ങളെ ആകർഷിക്കുന്ന രാഷ്ട്രീയ പദ്ധതി കർണാടകയിൽ നടപ്പിൽ വരുത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ശക്തി പദ്ധതി അടക്കമുള്ളവ പരിഗണിക്കേണ്ടത്. രാജ്യത്തെ സാമ്പത്തിക ശക്തികളിൽ മുൻനിരയിലാണ് കർണാടകയുടെ സ്ഥാനം. ഏറ്റവുമധികം വരുമാനമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കർണാടക.
Also Read-കര്‍ണാടകയിലെ സൗജന്യ ബസ് യാത്രയുടെ ചിത്രം പങ്കുവെച്ച യുവതിയെ ട്രോളി സോഷ്യല്‍ മീഡിയ
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജനങ്ങൾക്കു നൽകിയിട്ടുള്ള അഞ്ച് പ്രധാന വാഗ്ദാനങ്ങൾ പാലിക്കണമെങ്കിൽ, സർക്കാരിന് പ്രതിവർഷം 59,000 കോടി രൂപ ആവശ്യമായി വരുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷാവസാനം വരെ ഇനി ആവശ്യമായി വരിക 41,000 കോടി രൂപയാണ്.