TRENDING:

ഷിരൂർ മണ്ണിടിച്ചില്‍: അർജുനായി ഏഴാം ദിവസവും തെരച്ചിൽ തുടരും; കരയിലെ പരിശോധന സൈന്യം പുനരാരംഭിച്ചു

Last Updated:

കരയിലെ മണ്ണിനടിയിൽ തന്നെ ലോറി ഉണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞു ലോറിയടക്കം കാണാതായ കോഴിക്കോട് സ്വദേശി അർജുനിനായുള്ള തെരച്ചിൽ ഏഴാം ദിനവും തുടരുകയാണ്. കരയിൽ പരിശോധന തുടരാനാണ് സൈന്യത്തിന്റെ തീരുമാനം. മണ്ണിനടിയിൽ ലോറി ഇല്ലെന്ന് പൂർണ്ണമായും ഉറപ്പിക്കുന്നത് വരെ മണ്ണ് നീക്കും. ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെ അത്യാധുനിക സംവിധാനങ്ങളും ഉപയോഗിക്കും. കരയിലെ പരിശോധന പൂർത്തിയായാൽ മാത്രമാകും പുഴയില്‍ വിശദമായ പരിശോധന നടത്തുക. കരയിലെ മണ്ണിനടിയിൽ തന്നെ ലോറി ഉണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കരയിൽ ലോറിയില്ല എന്ന് ഇന്നലെ റവന്യൂ മന്ത്രി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കുടുംബം ഇത് തള്ളി രംഗത്ത് വന്നിട്ടുണ്ട്.
advertisement

Also read- ഷിരൂരിൽ അര്‍ജുനെ തിരഞ്ഞ് സൈന്യവും; റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് ലോറി കണ്ടെത്താനായില്ലെന്ന് മന്ത്രി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബെല​ഗാവിയിൽ നിന്നുള്ള 40 അം​ഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്. അതേസമയം സംഭവ സ്ഥലത്ത് പ്രതികൂല കാലാവസ്ഥയാണുള്ളത്. കനത്ത മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്.അർജുൻ അടക്കം പത്തുപേരാണ് അത്യാഹിതത്തിൽപ്പെട്ടത്. ഏഴുപേരുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തിയിരുന്നു. കർണാടകയിൽ നിന്ന് തടി കൊണ്ടുവരാൻ മുക്കം സ്വദേശി മനാഫിന്റെ ലോറിയുമായി അർജുൻ ഈ മാസം എട്ടിനാണ് പോയത്. 16നാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. കഴിഞ്ഞ ദിവസം ജിപിഎസ് സാന്നിധ്യം ദുരന്ത സ്ഥലത്താണെന്ന് ഭാരത് ബെൻസ് കമ്പനി ലോറി ഉടമയെ അറിയിച്ചതോടെതാണ് അർജുനെ കാണാനില്ലെന്ന വിവരം നാട്ടിൽ അറിഞ്ഞത്.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഷിരൂർ മണ്ണിടിച്ചില്‍: അർജുനായി ഏഴാം ദിവസവും തെരച്ചിൽ തുടരും; കരയിലെ പരിശോധന സൈന്യം പുനരാരംഭിച്ചു
Advertisement
Open in App
Home
Video
Impact Shorts
Web Stories