TRENDING:

കന്നുകാലിക്കടത്ത് പരിശോധനയ്ക്കിടെ വാഹനം നിർത്താതെ പോയ മലയാളിയെ കർണാടക പൊലീസ് വെടിവെച്ച് വീഴ്ത്തി

Last Updated:

ഗോവധ നിയമപ്രകാരം ബെല്ലാരി പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മുമ്പും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മം​ഗളൂരു: കർണാടകയിലെ പുത്തൂരിനടുത്ത് ഈശ്വരമംഗലത്ത് അനധികൃതമായി കന്നുകാലികളെ കടത്തിയ കാസർകോട് സ്വദേശിയായ അബ്ദുല്ല (40) യെ കർണാടക പൊലീസ് വെടിവച്ച് വീഴ്ത്തി. ഇയാളുടെ കാലിനാണ് വെടിയേറ്റതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
News18
News18
advertisement

മിനി ട്രക്കിൽ കന്നുകാലികളുമായി വന്ന അബ്ദുല്ലയോട് വാഹനം നിർത്താൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാൾ നിർത്താതെ ഓടിച്ചുപോവുകയായിരുന്നു. ഏകദേശം പത്ത് കിലോമീറ്ററോളം പൊലീസ് പിന്തുടർന്നു. പിന്തുടരുന്നതിനിടെ മിനി ട്രക്ക് പോലീസ് വാഹനത്തിൽ ഇടിച്ചു. ഇതോടെ പൊലീസ് രണ്ട് റൗണ്ട് വെടിവെച്ചു. ഇതിനിടെയാണ് അബ്ദുല്ലയുടെ കാലിൽ പരിക്കേറ്റത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അബ്ദുല്ലയ്‌ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ അബ്ദുല്ലയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോവധ നിയമപ്രകാരം ബെല്ലാരി പൊലീസ് സ്റ്റേഷനിൽ അബ്ദുല്ലയ്ക്കെതിരെ മുമ്പും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
കന്നുകാലിക്കടത്ത് പരിശോധനയ്ക്കിടെ വാഹനം നിർത്താതെ പോയ മലയാളിയെ കർണാടക പൊലീസ് വെടിവെച്ച് വീഴ്ത്തി
Open in App
Home
Video
Impact Shorts
Web Stories