അതേസമയം, പൊലീസുകാർക്കും ആരോഗ്യപ്രവർത്തകർക്കും ബസ് ജീവനക്കാർക്കും കോവിഡ് ബാധ സ്ഥിരീകരിക്കുന്നതും ആശങ്കയുണ്ടാക്കുന്നു. കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജൂലൈ അഞ്ചു മുതൽ എല്ലാ ഞായറാഴ്ചയും സംസ്ഥാനത്ത് ലോക്ക്ഡൗൺ നടപ്പിലാക്കും.
You may also like:സാമ്പത്തിക തട്ടിപ്പ്: കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്‍ [NEWS]കോവിഡ് കേരളത്തിലെ വാഹനാപകടം കുറച്ചു [NEWS] എസ്.എസ്.എല്‍.സി. ഫലമറിയാന്‍ കൈറ്റിന്റെ പോര്‍ട്ടലും സഫലം 2020 മൊബൈല്‍ ആപ്പും [NEWS]
advertisement
ബംഗളൂരു ഒഴികെയുള്ള മറ്റ് ജില്ലകളിൽ അമ്പതിൽ താഴെയാണ് പുതിയ കോവിഡ് രോഗികളുടെ എണ്ണം. അതേസമയം, സംസ്ഥാനത്താകെ 11 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, മഹാരാഷ്ട്രയിൽ ശനിയാഴ്ച മാത്രം കോവിഡ് 19 സ്ഥിരീകരിച്ചത് 5318 പേർക്കാണ്. ഇതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസമാണിന്ന്. മഹാരാഷ്ട്രയിൽ മാത്രം ഇതുവരെ 1, 59, 133 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
മുംബൈയിൽ മാത്രം ഇന്ന് 1460 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലെ ഒരു കോണ്‍ഗ്രസ് എംഎല്‍എയ്ക്കും ബിജെപി എംഎല്‍സി അംഗത്തിനും ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു.