തെക്കൻ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ ചൊവ്വാഴ്ച നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. 'ദുഃഖിതരായ കുടുംബങ്ങളോടുള്ള ഐക്യദാർഢ്യത്തിന്റെ അടയാളമായി, വഖഫ് നിയമത്തിലെ "വിവാദ ഭേദഗതികൾ"ക്കെതിരായ പ്രചാരണം ഏപ്രിൽ 23 മുതൽ മൂന്ന് ദിവസത്തേക്ക് നിർത്തിവച്ചു' - പ്രസ്താവനയിൽ പറഞ്ഞു.
പഹൽഗാമിലെ ഭീകരാക്രമണം അങ്ങേയറ്റം ദാരുണവും അപലപനീയവുമാണെന്ന് എഐഎംപിഎൽബിയുടെ കീഴിലുള്ള വഖഫ് സംരക്ഷണത്തിനായുള്ള മജ്‌ലിസ്-ഇ-അമലിന്റെ ദേശീയ കൺവീനർ എസ്ക്യുആർ ഇല്യാസ് പ്രസ്താവനയിൽ പറഞ്ഞു.
advertisement
Summary: The All India Muslim Personal Law Board (AIMPLB) on Wednesday condemned the Pahalgam terror attack and decided to pause its ongoing protests against the new Waqf law for three days in solidarity with the families of victims.