TRENDING:

ഭീകരർ ആക്രമിച്ചത് വിനോദ സഞ്ചാരികൾ പുൽമേടുകളിൽ കുതിര സവാരി ആസ്വദിക്കുന്നതിനിടെ; പഹൽഗാമിൽ നടന്നത് എന്ത്?

Last Updated:

സൈനിക വേഷത്തിലെത്തിയ രണ്ടോ മൂന്നോ തോക്കുധാരികൾ വെടിവയ്ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ബൈസരൻ താഴ്‌വരയിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്ന വിനോദസഞ്ചാരികളെയാണ് ഭീകരർ ലക്ഷ്യമിട്ടത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾ കുതിരസവാരി ആസ്വദിക്കുന്നതിനിടെയായിരുന്നു ഭീകരവാദികൾ അവർക്ക് നേരെ വെടിയുതിർത്തത്. വിദേശികൾ ഉൾപ്പെടെ 27 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദക്ഷിണ കശ്മീരിലെ ബൈസരൻ താഴ്‌വരയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രത്തിലാണ് ആക്രമണം നടന്നത്. നീണ്ട പച്ചപ്പുൽമേടുകൾ കാരണം ഇതിനെ 'മിനി സ്വിറ്റ്‌സർലൻഡ്' എന്നും വിളിക്കാറുണ്ട്. സൈനിക വേഷത്തിലെത്തിയ രണ്ടോ മൂന്നോ തോക്കുധാരികൾ വിവേചനരഹിതമായി വെടിവയ്ക്കാൻ തുടങ്ങിയതായും ഇത് സ്ഥലത്ത് അവധിക്കാലം ആഘോഷിക്കുകയായിരുന്ന വിനോദസഞ്ചാരികളിൽ ഭയവും ആശയക്കുഴപ്പവും സൃഷ്ടിച്ചതായും ദൃക്‌സാക്ഷികൾ പറയുന്നു.
(Image: PTI)
(Image: PTI)
advertisement

ഉച്ചയ്ക്ക് 2.30 ഓടെ താഴ്‌വരയ്ക്ക് ചുറ്റുമുള്ള ഇടതൂർന്ന പൈൻ വനത്തിൽ നിന്ന് തീവ്രവാദികൾ പുറത്തുവന്ന് വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർക്കാൻ തുടങ്ങിയതോടെയാണ് ആക്രമണം ആരംഭിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. തുടർന്ന്, പരിക്കേറ്റ തങ്ങളുടെ പ്രിയപ്പെട്ടവരെ രക്ഷിക്കാൻ പരിഭ്രാന്തരായ വിനോദസഞ്ചാരികൾ പ്രദേശവാസികളോട് സഹായം അഭ്യർത്ഥിച്ചുകൊണ്ട് പരക്കം പായുകയായിരുന്നു. സഹായത്തിനായി കാത്തിരിക്കുമ്പോൾ നിരവധി വിനോദസഞ്ചാരികൾ രക്തത്തിൽ കുളിച്ച നിലയിൽ കാണപ്പെട്ടുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

“ആക്രമണം നടക്കുമ്പോൾ ഞാൻ എന്റെ ഭാര്യയോടൊപ്പമുണ്ടായിരുന്നു. വെടിയുതിർത്ത രണ്ട് തോക്കുധാരികളെ ഞാൻ കണ്ടു. ഒട്ടേറെ തവണ വെടിയുതിർത്തു” ഒരു ദൃക്‌സാക്ഷി ന്യൂസ് 18 നോട് പറഞ്ഞു, ആക്രമണത്തിൽ പരിക്കേറ്റ അദ്ദേഹത്തെ ഒരു പ്രദേശവാസി സ്ഥലത്ത് നിന്ന് മാറ്റി.

advertisement

റോഡ് ഗതാഗതയോഗ്യമല്ലാത്തതിനാൽ സ്ഥലത്തെത്തുക സുരക്ഷാ ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഇപ്പോൾ പ്രദേശം വളഞ്ഞിരിക്കുകയാണ്. പരിക്കേറ്റവരെ ഒഴിപ്പിക്കുന്നതിനായി അധികൃതർ ഒരു ഹെലികോപ്റ്റർ അയച്ചു. പരിക്കേറ്റവരിൽ ചിലരെ നാട്ടുകാർ അവരുടെ കുതിരകളിൽ കയറ്റി പുൽമേടുകളിൽ നിന്ന് താഴെയിറക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

പരിക്കേറ്റ വിനോദസഞ്ചാരികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പഹൽഗാം ആശുപത്രിയിലെ ഒരു ഡോക്ടർ പറഞ്ഞു. “എന്റെ ഭർത്താവിന് തലയ്ക്ക് വെടിയേറ്റു, മറ്റ് ഏഴ് പേർക്കും ആക്രമണത്തിൽ പരിക്കേറ്റു,” ഒരു സ്ത്രീ പി‌ടി‌ഐയോട് ഫോണിൽ പറഞ്ഞു.

advertisement

അമിത് ഷാ ഉടൻ ശ്രീനഗറിൽ എത്തും. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാരെയും മറ്റ് ആശുപത്രി ജീവനക്കാരെയും പഹൽഗാമിലേക്ക് നിയോഗിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

എന്തായിരുന്നു ലക്ഷ്യം?

ലഷ്കർ-ഇ-തൊയ്ബയുടെ ഒരു ശാഖയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) സോഷ്യൽ മീഡിയയിൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ സന്ദർശന വേളയിൽ ഒരു ആക്രമണം നടത്തുക എന്നതാണ് ഉദ്ദേശ്യമെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

വിനോദസഞ്ചാര സീസൺ ആരംഭിച്ചതിനാൽ ആക്രമണത്തിന്റെ സമയം നല്ല സൂചന നൽകുന്നില്ല. ജൂലൈ 3 ന് ആരംഭിക്കാൻ പോകുന്ന 38 ദിവസത്തെ അമർനാഥ് യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ജമ്മു കശ്മീർ ഉടൻ ആരംഭിക്കും.

advertisement

മനോഹരമായ പ്രകൃതിദൃശ്യങ്ങൾ നിറഞ്ഞതും വിനോദസഞ്ചാരികളെ കൂട്ടത്തോടെ ആകർഷിക്കുന്നതും മാത്രമല്ല, അമർനാഥ് യാത്രയ്ക്കുള്ള ഒരു താവളമായതിനാലും ആക്രമണത്തിന്റെ സ്ഥലത്തിന് വളരെയധികം പ്രാധാന്യമുണ്ട്. കാശ്മീർ താഴ്‌വര സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണ് വേനൽക്കാലം, എന്നാൽ ഇതുപോലുള്ള ഒരു ഭീകരാക്രമണം വിനോദസഞ്ചാരികളുടെ തിരക്കും പ്രാദേശിക ബിസിനസുകളും തടസ്സപ്പെടുത്തും.

പഹൽഗാമിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ബൈസരൻ. പഹൽഗാമിൽ നിന്ന് കുതിരപ്പുറത്തേറി ഈ പ്രദേശത്തേക്ക് എത്തിച്ചേരാം. അനന്ത്‌നാഗ് ജില്ലയിലെ പരമ്പരാഗത 48 കിലോമീറ്റർ പഹൽഗാം റൂട്ടിലൂടെയും ഗന്ധർബാൽ ജില്ലയിലെ 14 കിലോമീറ്റർ ചെറുതും എന്നാൽ കുത്തനെയുള്ളതുമായ ബാൽടാൽ റൂട്ടിലൂടെയും ലക്ഷക്കണക്കിന് ആളുകൾ അമർനാഥ് ഗുഹാക്ഷേത്രത്തിലേക്ക് യാത്ര ചെയ്യും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
ഭീകരർ ആക്രമിച്ചത് വിനോദ സഞ്ചാരികൾ പുൽമേടുകളിൽ കുതിര സവാരി ആസ്വദിക്കുന്നതിനിടെ; പഹൽഗാമിൽ നടന്നത് എന്ത്?
Open in App
Home
Video
Impact Shorts
Web Stories