ഭീകരാക്രമണത്തില്‍ 27പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. എന്നാല്‍ ഔദ്യോഗികമായ കണക്കുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.കൊല്ലപ്പെട്ടവരിൽ ഒരാൾ ഇറ്റലിയിൽ നിന്നും മറ്റൊരാൾ ഇസ്രായേലിൽ നിന്നുമുള്ളവരാണ്. നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജമ്മുകശ്മീരില്‍ 2019 ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്.
ഭീകരാക്രമണത്തിന് പിന്നാലെ പ്രദേശം സുരക്ഷാസേന വളഞ്ഞിട്ടുണ്ട്. ഭീകരർ രക്ഷപ്പെടുന്നത് തടയാൻ സൈന്യം ശക്തമായ നടപടികളുമായി മുന്നോട്ടുപോകുകയാണ്. ജമ്മു കശ്മീരിലെ പഹല്‍ഗാമിലുള്ള ബൈസരനിലാണ് ഭീകരാക്രമണം ഉണ്ടായത്. വിനോദ സഞ്ചാരികള്‍ക്ക് നേരെ സൈനികവേഷം അണിഞ്ഞെത്തിയ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
advertisement
അക്രമികള്‍ പലതവണ നിറയൊഴിച്ചു. ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ആക്രമിക്കപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം.