മെയ് മാസത്തിൽ കെസിആറിന് എഴുതിയ കത്തിൽ പാർട്ടിക്കുള്ളില്‍ ആഭ്യന്തര പ്രശ്‌നങ്ങൾ ഉണ്ടെന്ന് കവിത സൂചിപ്പിച്ചതിനെ തുടർന്നാണ് ഭിന്നത മറനീക്കി പുറത്തുവന്നത്. കവിതയുടെ യുഎസ് സന്ദർശനത്തിനിടെയാണ് കത്ത് ചോർന്നത്. തിരിച്ചെത്തിയപ്പോൾ, പാർട്ടിയിൽ ചില ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്ന് അവർ ആരോപിച്ചു, കെസിആർ ഒരു ദൈവത്തെപ്പോലെയാണെന്നും ചില പിശാചുക്കൾ അദ്ദേഹത്തെ ചുറ്റിപ്പറ്റി പ്രവർത്തിക്കുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.
പിതാവിന്റെ നേതൃത്വത്തിൽ മാത്രമേ താൻ പ്രവർത്തിക്കൂ എന്ന് കവിത പറഞ്ഞിരുന്നു. തെലങ്കാനയിൽ പാർട്ടിക്ക് അധികാരം നഷ്ടപ്പെട്ടതിനുശേഷം ബിആർഎസിനെ നയിച്ചിരുന്ന, സഹോദരൻ കെടിആറിനെതിരായ ആക്രമണമായാണ് ഇത് വിലയിരുത്തപ്പെട്ടത്.
advertisement
ഈ മാസം ആദ്യം, കവിതയ്ക്ക് പകരം മുൻ മന്ത്രി കൊപ്പുല ഈശ്വർ, തെലങ്കാന ബൊഗ്ഗു ഗണി കാർമിക സംഘത്തിന്റെ (ടിബിജികെഎസ്) ഓണററി പ്രസിഡന്റായി നിയമിതനായിരുന്നു. കഴിഞ്ഞ ഒരു ദശാബ്ദമായി കവിത ടിബിജികെഎസിന്റെ ഓണററി പ്രസിഡന്റായിരുന്നു. കൽക്കരി ഖനി തൊഴിലാളികളുടെ ട്രേഡ് യൂണിയനായ തെലങ്കാന ബൊഗ്ഗു ഗണി കാർമിക സംഘത്തിന്റെ ഓണററി പ്രസിഡന്റിനെ തിരഞ്ഞെടുത്തതിനെ കവിത ചോദ്യം ചെയ്തിരുന്നു. വ്യക്തിപരമായ സന്ദർശനത്തിനായി അമേരിക്കയിൽ ആയിരിക്കുമ്പോൾ, കൽക്കരി ഖനി തൊഴിലാളികളുടെ ട്രേഡ് യൂണിയനായ തെലങ്കാന ബൊഗ്ഗു ഗണി കാർമിക സംഘത്തിന്റെ ഓണററി പ്രസിഡന്റിനെ തിരഞ്ഞെടുത്തതിനെയാണ് കവിത ചോദ്യം ചെയ്തത്.