ദേശീയ നവജാത കർമ പദ്ധതിയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് കേരളം ഈ നേട്ടം കൈവരിച്ച വിവരമുള്ളത്. മഹാരാഷ്ട്ര, തമിഴ്നാട്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും മെച്ചപ്പെട്ട നിലയിലാണ് ശിശുമരണനിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി പുരോഗമിക്കുന്നത്.
1000ൽ 15ൽ താഴെയാണ് ഈ നാലു സംസ്ഥാനങ്ങളിലും ശിശുമരണ നിരക്ക്. അതേസമയം ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഒഡീഷ എന്നിവിടങ്ങളിൽ ശിശുമരണനിരക്ക് അതിരൂക്ഷമായ അവസ്ഥയിലാണ്. ദേശീയ ശരാശരിയായ 23ന് മുകളിലാണ് ഈ അഞ്ചു സംസ്ഥാനങ്ങളിലെ അവസ്ഥ.
advertisement
Also Read- വീണ്ടും കേരളം ഒന്നാമത് ; മികച്ച നഗര ബസ് സേവന പദ്ധതിയ്ക്കു ദേശീയ അംഗീകാരം
ഒരു ലക്ഷം കുട്ടികള്‍ ജനിക്കുമ്പോള്‍ കേരളത്തില്‍ മരിക്കുന്ന കുട്ടികളുടെ എണ്ണം പത്താണ്. 2030 ആകുമ്പോഴേക്കും മാതൃമരണ നിരക്ക് 70 എങ്കിലും ആയി കുറക്കണമെന്നാണ് ഐക്യരാഷ്ട്ര സഭാ നിര്‍ദ്ദേശം. എന്നാല്‍ കേരളം വളരെ നേരത്തെ തന്നെ ഈ നേട്ടം കൈവരിച്ചിരുന്നു. മാതൃമരണനിരക്ക് കേരളത്തില്‍ ഒരു ലക്ഷത്തില്‍ 30 ആക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
