സ്പ്രിങ് ഘടിപ്പിച്ച ഫാനുകള്‍ എപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്?
20 കിലോഗ്രാം കൂടുതല്‍ ഭാരം ഫാനില്‍ വരുമ്പോള്‍ അത് താനെ പൊട്ടിവീഴുന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്പ്രിങ് ഘടിപ്പിച്ച ഫാനുകള്‍ സ്ഥാപിക്കുന്നതിനായി ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി 2015-ല്‍ തങ്ങളെ സമീപിച്ചിരുന്നതായി കോട്ടായിലെ ഹോസ്റ്റല്‍ അസോസിയേഷന്‍ പ്രസിഡന്റ് നവീന്‍ മിത്തല്‍ പറഞ്ഞു. ഇക്കാര്യം പിന്നീട് ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു. 2017-ലും സമാനമായ നിര്‍ദേശം ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിരുന്നു.
advertisement
ഓരോ രണ്ടാഴ്ച കൂടുമ്പോഴും കോച്ചിങ് സെന്ററുകളിലെ കുട്ടികള്‍ക്കുവേണ്ടി മാനസിക പരിശോധനകള്‍ നടത്തുമെന്ന് നേരത്തെ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. ജീവനൊടുക്കുന്നതില്‍ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കാന്‍ ഇത് സഹായിക്കും. കൂടാതെ, വിദ്യാര്‍ഥികള്‍ക്കുവേണ്ടി കൗണ്‍സലിങ് സംവിധാനവും ഒരുക്കുമെന്നും അവര്‍ അറിയിച്ചിരുന്നു. കോച്ചിങ് സ്ഥാപനങ്ങള്‍ക്കും ഹോസ്റ്റലുകള്‍ക്കും നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നുണ്ടോയെന്ന് ആരായുന്നതിന് വേണ്ടി ഓഗസ്റ്റ് 12-ന് കോച്ചിങ് സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ഇതുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധിമാരുടെ ജില്ലാതല യോഗം വിളിച്ചുചേര്‍ത്തിരുന്നു.
കുട്ടികളിലെ ജീവനൊടുക്കുന്ന പ്രവണത കുറയ്ക്കുന്നതിനായി കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ പല മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ട്. ഹെല്‍പ്പ് ലൈന്‍ ഡെസ്‌കുകള്‍, കൗണ്‍സിങ്, ആഴ്ചയിലൊരു ദിവസം ലീവ് തുടങ്ങിയവയും അതില്‍ ഉള്‍പ്പെടും. ഇത് കൂടാതെ, പാഠ്യേതര വിഷയങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള അവസരവും കോച്ചിങ് തുടരാന്‍ ഇഷ്ടമല്ലെങ്കില്‍ ഫീസ് ആയി കെട്ടിവെച്ച പണം തിരികെ നല്‍കാനുള്ള വ്യവസ്ഥയും ഏര്‍പ്പെടുത്തിയിരുന്നു.
Also read-മകന്‍ ബുദ്ധമതവിശ്വാസിയായ പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടി; മുതിര്‍ന്ന നേതാവിനെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
ഇവിടെ ജോയിന്റ് എന്‍ട്രന്‌സ് എക്‌സാമിനേഷന്‍(ജെഇഇ) പ്രവേശന പരീക്ഷയ്ക്ക് പരിശീലനം നേടിയിരുന്ന 17-കാരന്‍ കഴിഞ്ഞദിവസം ജീവനൊടുക്കിയിരുന്നു. ഉത്തര്‍പ്രദേശിലെ അസംഗഢ് നിവാസിയായ കുട്ടി ഒരു വര്‍ഷം മുമ്പാണ് കോട്ടായിലെ പരിശീലന കേന്ദ്രത്തില്‍ ജെഇഇ പരിശീലനം നേടുന്നതിനായി എത്തിയത്. ഈയാഴ്ച ആദ്യം വിദ്യാര്‍ത്ഥിയുടെ പിതാവ് കോച്ചിംഗ് സെന്ററില്‍ കാണാന്‍ എത്തിയിരുന്നു. അഞ്ചുദിവസം വിദ്യാര്‍ത്ഥിയോടൊപ്പം പിതാവും റൂമില്‍ താമസിച്ചിരുന്നു എന്നാണ് വിവരം. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് പിതാവ് പോയി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആണ് സംഭവം നടന്നത്. വ്യാഴാഴ്ച രാത്രി വിദ്യാര്‍ത്ഥി ഹോസ്റ്റലിലെ മെസ്സില്‍ അത്താഴം കഴിച്ച ശേഷം രാത്രി ഏഴ് മണിയോടെ തന്റെ മുറിയിലേക്ക് മടങ്ങി. എന്നാല്‍ അസംഗഢിലേക്ക് പോകുകയായിരുന്ന പിതാവ് മകനെ നിരവധി തവണ ഫോണില്‍ ആവര്‍ത്തിച്ച് വിളിച്ചിട്ടും പ്രതികരിക്കാത്തതിനെത്തുടര്‍ന്ന് ഇക്കാര്യം തിരക്കാനായി പിതാവ് തന്നെ ഹോസ്റ്റല്‍ വാര്‍ഡനെ വിളിച്ചു. എന്നാല്‍ വാര്‍ഡന്‍ ചെന്ന് നോക്കിയപ്പോള്‍ കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പഠനത്തെ തുടര്‍ന്നുള്ള സമ്മര്‍ദമാണ് വിദ്യാര്‍ത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് ഡിഎസ്പി ഘനശ്യാം മീണയുടെ പ്രതികരണം. ഈ വര്‍ഷം കോട്ടയില്‍ മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുത്തിരുന്ന വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്ന 19-ാമത്തെ കേസാണിത്.
ഈ മാസം സമാന രീതിയില്‍ നീറ്റ് പരീക്ഷയായി തയ്യാറെടുത്തിരുന്ന അഭിലാഷ് എന്ന വിദ്യാര്‍ത്ഥിയും, ജെഇഇ പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന മറ്റൊരു 18 കാരനും ഇവിടെ ജീവനോടുക്കിയിരുന്നു. ഓഗസ്റ്റ് 3, 4 തീയതികളില്‍ തങ്ങളുടെ ഹോസ്റ്റല്‍ മുറികളില്‍ തന്നെയായിരുന്നു ഈ വിദ്യാര്‍ത്ഥികളും ആത്മഹത്യ ചെയ്തത്. എന്നാല്‍ നീറ്റ് പരീക്ഷക്ക് തയ്യാറെടുത്തിരുന്ന വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ കൊലപാതകം ആണെന്നായിരുന്നു മാതാപിതാക്കളുടെ ആരോപണം. ഇതിനെ തുടര്‍ന്ന് സഹപാഠിയും ഹോസ്റ്റല്‍ മാനേജര്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ പോലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു.