ബുധനാഴ്ച നടന്ന പാര്‍ട്ടി എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷമാണ് നസീര്‍ അഹമ്മദിനെ പുറത്താക്കിയതായി പാര്‍ട്ടി നേതൃത്വം ഉത്തരവ് പുറപ്പെടുവിച്ചത്. ലഡാക് ബിജെപി അധ്യക്ഷന്‍ ഫഞ്ചോക്ക് സ്റ്റാന്‍സിനാണ് ഉത്തരവിറക്കിയത്.” ഒളിച്ചോട്ടം ലഡാക്കിലെ എല്ലാ മതവിഭാഗങ്ങള്‍ക്കും സ്വീകാര്യമല്ല. പ്രദേശത്തെ ജനങ്ങള്‍ക്കിടയിലെ ഐക്യം തകര്‍ക്കാന്‍ ഇത് കാരണമാകും,” എന്നാണ് സംസ്ഥാന ഘടകം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
Also read-ജന്മനാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടിയില്ല; കൈക്കുഞ്ഞിനെ മന്ത്രിയുടെ കാല്‍ച്ചുവട്ടില്‍ കിടത്തി ഡ്രൈവറുടെ പ്രതിഷേധം
advertisement
നസീര്‍ അഹമ്മദിന്റെ മകന്‍ മന്‍സൂര്‍ അഹമ്മദ് ഒരുമാസം മുമ്പാണ് ബുദ്ധമതവിശ്വാസിയായ പെണ്‍കുട്ടിയുമായി ഒളിച്ചോടിയത്. ഇവരുടെ വിവാഹവും കഴിഞ്ഞിരുന്നു. എന്നാല്‍ ഈ ദമ്പതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.മകന്റെ വിവാഹത്തെ തങ്ങള്‍ എതിര്‍ത്തിരുന്നുവെന്ന് നസീര്‍ അഹമ്മദും കുടുംബവും പറയുന്നു. മകന്‍ ഇപ്പോള്‍ എവിടെയാണെന്ന് തനിക്ക് അറിയില്ലെന്നും ഇദ്ദേഹം പറഞ്ഞു.താന്‍ ഹജ്ജിന് പോയ സമയത്താണ് കോടതിയില്‍ വെച്ച് ഇരുവരുടെയും വിവാഹം കഴിഞ്ഞതെന്നും നസീര്‍ അഹമ്മദ് വ്യക്തമാക്കി.
” എന്റെ മകന് 39 വയസ്സുണ്ട്. അവന്‍ വിവാഹം കഴിച്ച പെണ്‍കുട്ടിയ്ക്ക് 35 വയസ്സുണ്ട്. 2011ല്‍ ഇരുവരും നിക്കാഹ് നടത്തിയെന്നാണ് ഞാന്‍ കരുതുന്നത്. കഴിഞ്ഞ മാസം ഞാന്‍ ഹജ്ജിന് പോയ സമയത്താണ് അവര്‍ വിവാഹിതരായത്,” എന്നാണ് നസീര്‍ അഹമ്മദ് പറഞ്ഞത്.
മകനെ കണ്ടെത്താന്‍ കഴിയാതായതോടെ പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്ക്കണമെന്ന് ഉന്നത നേതൃത്വം തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.
” മകന്റെ വിവാഹത്തിന്റെ പേരില്‍ എന്നെ എന്തിനാണ് എന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് എന്നെനിക്ക് മനസിലാകുന്നില്ല. ഞാനും എന്റെ കുടുംബവും ഈ വിവാഹത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതാണ്. അവനെ കണ്ടെത്താനും ഞാന്‍ ശ്രമിച്ചു. ശ്രീനഗര്‍ ഉള്‍പ്പടെ നിരവധി സ്ഥലത്ത് അവനെ അന്വേഷിച്ച് ഞാന്‍ നടന്നിരുന്നു,” എന്നും നസീര്‍ അഹമ്മദ് പറഞ്ഞു.