മുസ്‌ളീം സമുദായത്തിന് എതിരായ കേന്ദ്രസര്‍ക്കാരിന്റെ മുത്തലാഖ് ബില്ലിനെ പാര്‍ലമെന്റില്‍ ശക്തമായി എതിര്‍ക്കാന്‍ കോൺഗ്രസും ലീഗും തയ്യാര്‍ ആയില്ലെന്നും ഇടത് എം.പിമാർ പറഞ്ഞു. ബില്ലിനെ അവസാനം വരെ എതിര്‍ത്തത് ഇടത് അംഗങ്ങള്‍ മാത്രം. ഇതാണ് കേരളത്തില്‍ നിന്നുള്ള ഇടത് എംപിമാരുടെ വാദം. ബില്ലിനെ അവസാനം വരെ ശക്തമായി എതിര്‍ക്കുക എന്ന പ്രതിപക്ഷത്തെ ധാരണ ലംഘിച്ചാണ് കോൺഗ്രസ് ഇറങ്ങിപോയതെന്നും ഇടത് പാർട്ടികൾ ആരോപിക്കുന്നു. ബില്ലിനെ എതിര്‍ത്തു വോട്ട് ചെയ്യാത്തതിലൂടെ കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാട് വ്യക്തമായെന്ന് പി. കരുണാകരൻ എം.പി പറഞ്ഞു.
advertisement
മുത്തലാഖ് ചർച്ചയിൽനിന്ന് കുഞ്ഞാലിക്കുട്ടി മുങ്ങി; വിട്ടുനിന്നത് നിഖാഹിൽ പങ്കെടുക്കാൻ
കുഞ്ഞാലിക്കുട്ടി വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതിലൂടെ വ്യക്തമായത് ലീഗിന്റെ ആത്മാർഥതയില്ലായ്മയാണെന്നും എംപിമാര്‍ ആരോപിച്ചു. മുത്തലാഖിനോട് യോജിപ്പില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ബില്ലിനോട് എതിര്‍പ്പെന്നുമാണ് ഇടത് നിലപാട്. അതേസമയം മുത്തലാഖ് ബില്ലിനെ രാജ്യസഭ കടക്കാന്‍ അനുവദിക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. പ്രതിപക്ഷ പാര്‍ട്ടികള്‍ 31ന് യോഗം ചേര്‍ന്ന് രാജ്യസഭയിലെ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കും.