കോഴിക്കോട്: നിർണായകമായ മുത്തലാഖ് ബിൽ വോട്ടെടുപ്പ് ദിവസം മുസ്ലിം ലീഗ് എം.പി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ലോക്സഭയിലെ അസാന്നിധ്യം വിവാദമാകുന്നു. മുത്തലാഖ് ചർച്ച നടക്കുമ്പോൾ കുഞ്ഞാലിക്കുട്ടി തിരൂരിലെ വ്യവസായ പ്രമുഖന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കുകയായിരുന്നു. മുത്തലാഖ് ചർച്ചയിൽ പങ്കെടുക്കാതെ കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതിനെതിരെ പാർട്ടിയ്ക്കകത്തും പുറത്തും വിമർശനം ഉയർന്നിട്ടുണ്ട്. മുത്തലാഖ് ബിൽ കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയിരുന്നു. കുഞ്ഞാലിക്കുട്ടി കാണിച്ചത് കടുത്ത അപരാധമാണെന്നായിരുന്നു മന്ത്രി കെ.ടി ജലീൽ പ്രതികരിച്ചത്
നേരത്തെ ഉപരാഷട്രപതി തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിയും പി.വി അബ്ദുൽ വഹാബും പാർലിമെന്റിൽ എത്താതിരുന്നതും പാർട്ടിക്കുള്ളിലും പുറത്തും ചർച്ചയായിരുന്നു. അന്ന് വിമാനം വൈകിയതിനാലാണ് പാർലമെന്‍റിൽ എത്താനാകാതെപോയതെന്നായിരുന്നു കുഞ്ഞാലിക്കുട്ടി വിശദീകരിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.